തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴ തുടുരമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കനത്ത മഴക്കു കാരണമായത്. അടുത്ത 48 മണിക്കൂറില്‍ തുടര്‍ച്ചയായി മഴക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കനത്ത മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുന്നതെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ രാത്രിയോടെ പെയ്യാന്‍ ആരംഭിച്ച മഴ ഇന്നും മിക്കയിടങ്ങളിലും ശക്തമായി തുടരുകയാണ്.