Connect with us

crime

വാ​ട്സ്ആ​പ്പി​ലൂ​ടെ സൈ​ബ​ർ​ കു​റ്റ​കൃ​ത്യ​ങ്ങ​ളും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും പെ​രു​കുന്നു

മി​സ്ഡ് കോ​ളു​ക​ൾ, വി​ഡി​യോ കോ​ളു​ക​ൾ, ​ജോ​ലി വാ​ഗ്ദാ​ന​ങ്ങ​ളു​ടെ​യും നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​ടെ​യും പേ​രി​ൽ ത​ട്ടി​പ്പ്, ആ​ൾ​മാ​റാ​ട്ടം, ഹൈ​ജാ​ക്കി​ങ്, സ്‌​ക്രീ​ൻ ഷെ​യ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴ് ത​ട്ടി​പ്പു​ക​ൾ ബി.​പി.​ആ​ർ.​ഡി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Published

on

വാ​ട്സ്ആ​പ് വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ബ്യൂ​റോ ഓ​ഫ് പൊ​ലീ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് (ബി.​പി.​ആ​ർ.​ഡി). വാ​ട്സ്ആ​പ്പി​ലൂ​ടെ സൈ​ബ​ർ​ കു​റ്റ​കൃ​ത്യ​ങ്ങ​ളും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും പെ​രു​കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ജാ​ഗ്ര​ത നി​ർ​ദേ​ശം. മി​സ്ഡ് കോ​ളു​ക​ൾ, വി​ഡി​യോ കോ​ളു​ക​ൾ, ​ജോ​ലി വാ​ഗ്ദാ​ന​ങ്ങ​ളു​ടെ​യും നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​ടെ​യും പേ​രി​ൽ ത​ട്ടി​പ്പ്, ആ​ൾ​മാ​റാ​ട്ടം, ഹൈ​ജാ​ക്കി​ങ്, സ്‌​ക്രീ​ൻ ഷെ​യ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴ് ത​ട്ടി​പ്പു​ക​ൾ ബി.​പി.​ആ​ർ.​ഡി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഹൈ​ജാ​ക്കി​ങ്ങി​ലൂ​ടെ വാ​ട്സ്ആ​പ് അ​ക്കൗ​ണ്ടി​ൽ ക​യ​റു​ക​യും ക​ള്ള​പ്പേ​രി​ൽ പ​ണം ചോ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. അ​ജ്ഞാ​ത ന​മ്പ​റു​ക​ളി​ൽ​നി​ന്നു​ള്ള വാ​ട്സ്ആ​പ് വി​ഡി​യോ കോ​ളു​ക​ളും ത​ട്ടി​പ്പു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നു. ന​ഗ്ന​ത​യ​ട​ക്കം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഇ​ത്ത​രം വി​ഡി​യോ കോ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പ​തി​വാ​ണ്. വി​യ​റ്റ്‌​നാം, കെ​നി​യ, ഇ​ത്യോ​പ്യ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ കോ​ഡു​ക​ളി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ന​മ്പ​രു​ക​ളി​ൽ​നി​ന്നു​ള്ള മി​സ്‌​ഡ് കോ​ളു​ക​ൾ വ​ഴി​യും ത​ട്ടി​പ്പ് വ്യാ​പ​ക​മാ​ണ്.

ആ​ൾ​മാ​റാ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് ന​ടി​ച്ചാ​ണ് ത​ട്ടി​പ്പ്. ഒ​രു സ്ഥാ​പ​ന​മേ​ധാ​വി​യു​ടെ അ​തേ വാ​ട്സ്ആ​പ് ന​മ്പ​റി​ൽ​നി​ന്ന് കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ന്ദേ​ശ​മ​യ​ച്ച് പ​ണം ത​ട്ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്റെ വി​വ​ര​ങ്ങ​ൾ ത​ട്ടി​പ്പു​കാ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. ‘ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ’ ലി​ങ്കു​ക​ളി​ലേ​ക്ക് അ​ത്യാ​വ​ശ്യ​മാ​യി പ​ണ​മ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പെ​ട്ടെ​ന്ന് പ​ണം കൈ​മാ​റു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

വാ​ട്സ്ആ​പ് അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ ‘സ്‌​ക്രീ​ൻ ഷെ​യ​ർ’ സം​വി​ധാ​നം ത​ട്ടി​പ്പി​ന് സ​ഹാ​യ​മേ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ബാ​ങ്കു​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യി ത​ട്ടി​പ്പു​കാ​ർ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ന്ന​തും ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ പ​ങ്കി​ടാ​ൻ സൂ​ത്ര​ത്തി​ൽ സ​മ്മ​തി​പ്പി​ക്കു​ന്ന​തും വ്യാ​പ​ക​മാ​ണ്. ത​ട്ടി​പ്പു​കാ​ർ അ​യ​ക്കു​ന്ന ലി​ങ്കി​ലെ ആ​പ്പോ സോ​ഫ്റ്റ്‌​വെ​യ​റോ ഇ​ര​യു​ടെ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്താ​ൽ ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ൾ, പാ​സ്‌​വേ​ഡു​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തും.

മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ വാ​ട്സ്ആ​പ് അ​ക്കൗ​ണ്ടി​ൽ ‘ടു​ഫാ​ക്ട​ർ ഓ​ത​ന്റി​ക്കേ​ഷ​ൻ’ ഉ​റ​പ്പു​വ​രു​ത്ത​ണം. സം​ശ​യാ​സ്പ​ദ​വും പ​രി​ച​യ​മി​ല്ലാ​ത്ത​തു​മാ​യ കോ​ളു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​രു​തെ​ന്നും ത​ട്ടി​പ്പെ​ന്ന് തോ​ന്നു​ന്ന ന​മ്പ​റു​ക​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്ത് ബ്ലോ​ക്കാ​ക്ക​ണ​മെ​ന്നും ബി.​പി.​ആ​ർ.​ഡി നി​ർ​ദേ​ശി​ക്കു​ന്നു. ത​ട്ടി​പ്പി​​നെ​ക്കു​റി​ച്ച് വാ​ട്സ്ആ​പ് അ​ധി​കൃ​ത​രെ സ​ർ​ക്കാ​ർ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റും ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ കൈ​മാ​റ​രു​തെ​ന്നും ബി.​പി.​ആ​ർ.​ഡി പ​റ​യു​ന്നു.

crime

കള്ളവോട്ട്; 92കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു, നടപടി

. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.

Published

on

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

crime

വടകര മടപ്പള്ളിയില്‍നിന്ന് 3 കിലോ വെടിമരുന്ന് കണ്ടെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ പാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Published

on

പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ പാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

പാനൂരിലെ ബോംബ് കേസിലെ പ്രതികള്‍ക്ക് എവിടെനിന്ന് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയെന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ചോദ്യം ചെയ്യല്‍. സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം.

Continue Reading

Trending