Connect with us

kerala

മുൻ മന്ത്രി ചെർക്കളം അബ്ദുള്ള അനുസ്മരണ സംഗമത്തിന് മഞ്ചേശ്വരം ഒരുങ്ങുന്നു

2024 ജനുവരി 25 നാണ് കുഞ്ചത്തൂരിലുള്ള മഞ്ചേശ്വരം യതീംഖാന ക്യാമ്പസ്സിൽ സംഗമം പരിപാടി നടക്കുന്നത്.

Published

on

കാസറഗോഡ് : മുൻ കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും ജില്ല കണ്ട പ്രമുഖ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രഗൽഭ നേതാവും ആയിരുന്ന മർഹൂം ചെർക്കളം അബ്ദുള്ള സാഹിബ് അനുസ്മരണ സംഗമത്തിന്റെയും സാംസ്കാരിക സമ്മേളനത്തിന്റെയും വിജയത്തിനായി മഞ്ചേശ്വരം മണ്ഡലം ഒരുങ്ങുന്നു. 2024 ജനുവരി 25 നാണ് കുഞ്ചത്തൂരിലുള്ള മഞ്ചേശ്വരം യതീംഖാന ക്യാമ്പസ്സിൽ സംഗമം പരിപാടി നടക്കുന്നത്.

മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും പ്രചരണ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. പ്രാദേശിക സംഘാടക സമിതികളും രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നു. 24, 25 തീയ്യതികളിൽ മൈക്ക് അനൗൺസ്‌മെന്റ് വാഹന പ്രചാരണം നടക്കും. ഒരുങ്ങളുടെ പുരോഗതി വിലയിരുത്താൻ വേണ്ടി ഇന്നലെ മഞ്ചേശ്വരം യതീംഖാന ഓഫീസിൽ ചേർന്ന യോഗം സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് ഉൽഘാടനം ചെയ്തു. ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. മൊയ്‌ദീൻ കുഞ്ഞി പ്രിയ, സയ്യിദ് ഹാജി, മൂസ്സ ഹാജി,……. തുടങ്ങിയവർ സംബന്ധിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ മുജീബ് തളങ്കര സ്വാഗതം പറഞ്ഞു.

kerala

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ

ബസ്സില്‍ നിന്ന് യാത്രക്കാര്‍ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

Published

on

മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍. മേയര്‍ക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയര്‍ പി കെ രാജു പറഞ്ഞു.

ബസ്സില്‍ നിന്ന് യാത്രക്കാര്‍ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇറക്കി വിട്ടതിന് തെളിവുണ്ടോ എന്ന് മേയര്‍ ചോദിച്ചു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ മുദ്രാവാക്യം ഉയര്‍ത്തി. തലസ്ഥാന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

 

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

Trending