ദില്ലി: രാജ്യത്ത് പാചകവാതക വില കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 78 രൂപയാണ് കൂട്ടിയത്. വിലവര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം വര്‍ദ്ധിപ്പിച്ച വില സബ്‌സിഡിയായി തിരികെ നല്‍കുമെന്ന് എണ്ണകമ്പനികള്‍ അറിയിച്ചു.