ചെന്നൈ: ചെന്നൈയില്‍ എ.ഐ.ഡി.എം.കെയിലെ ദളിത് എം.എല്‍.എ ബ്രാഹ്മിണ്‍ യുവതിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. കല്ലാകുറിച്ചി മണ്ഡലത്തിലെ എം.എല്‍.എയായ പ്രഭുവുവിനെയാണ് പെണ്‍കുട്ടി വിവാഹം ചെയ്തത്. തിങ്കളാഴ്ചയായിരുന്നു വിവാഹം. പ്രഭുവിന് 36 വയസ്സും പെണ്‍കുട്ടിക്ക് 19 വയസ്സുമാണുള്ളത്.

വിവാഹത്തിന് പിതാവിന് സമ്മതമല്ലായിരുന്നു. തുടര്‍ന്ന് പിതാവ് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാള്‍ ക്ഷേത്രത്തിലെ പൂജാരി കൂടിയാണ്. പെണ്‍കുട്ടിയും എം.എല്‍.എയും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

പ്രഭു തങ്ങളുടെ വീട്ടില്‍ വളര്‍ന്നവനാണെന്നും ഇപ്പോള്‍ വിശ്വാസ വഞ്ചന നടത്തിയെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് വിവാഹത്തിന് സമ്മതം ചോദിച്ചെങ്കിലും അവര്‍ അനുവദിച്ചില്ലെന്ന് പ്രഭു പ്രതികരിച്ചു.