കൊച്ചി: ഐ.എസ്.എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ ഗോള്‍കീപ്പറും മാര്‍ക്വീ താരവുമായിരുന്ന ഡേവിഡ് ജയിംസിന്റെ സര്‍പ്രൈസ് ട്വീറ്റ്. ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റേത് തകര്‍പ്പന്‍ ജയമാണെന്നും മത്സരത്തിന്റെ ഹൈലൈറ്റ് കാണുമെന്നും ജയിംസ് ട്വീറ്റ് ചെയ്യുന്നു.

ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും ഡേവിഡ് ജയിംസിന് ടീമിനോടും ഇവിടുത്തെ ആരാധകരോട് തുടരുന്ന സ്‌നേഹമാണ് ജയിംസ് ട്വിറ്റിലൂടെ അറിയിച്ചത്. ആദ്യ സീസണില്‍ ജയിംസിന്റെ കൂടി മികവിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ വരെ എത്തിയത്. എന്നാല്‍ ഫൈനലില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിക്കുകയായിരുന്നു. സി.കെ വിനീത് നേടിയ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു ചെന്നൈനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്.


Dont miss: വിനീതിന് ഡബിള്‍; മറ്റരാസിയെ മലര്‍ത്തി ബ്ലാസ്റ്റേഴ്‌സ്‌