More
ബ്ലാസ്റ്റേഴ്‌സിന് ഡേവിഡ് ജയിംസിന്റെ സര്‍പ്രൈസ് ട്വീറ്റ്
കൊച്ചി: ഐ.എസ്.എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ ഗോള്‍കീപ്പറും മാര്‍ക്വീ താരവുമായിരുന്ന ഡേവിഡ് ജയിംസിന്റെ സര്‍പ്രൈസ് ട്വീറ്റ്. ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റേത് തകര്‍പ്പന്‍ ജയമാണെന്നും മത്സരത്തിന്റെ ഹൈലൈറ്റ് കാണുമെന്നും ജയിംസ് ട്വീറ്റ് ചെയ്യുന്നു.
A massive win for @KeralaBlasters , 3-1 V @ChennaiyinFC . I'm looking forward to watching the highlights! #letsFootball #YellowMeinKhelo
— David James (@jamosfoundation) November 12, 2016
ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും ഡേവിഡ് ജയിംസിന് ടീമിനോടും ഇവിടുത്തെ ആരാധകരോട് തുടരുന്ന സ്‌നേഹമാണ് ജയിംസ് ട്വിറ്റിലൂടെ അറിയിച്ചത്. ആദ്യ സീസണില്‍ ജയിംസിന്റെ കൂടി മികവിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ വരെ എത്തിയത്. എന്നാല്‍ ഫൈനലില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിക്കുകയായിരുന്നു. സി.കെ വിനീത് നേടിയ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു ചെന്നൈനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്.
Dont miss: വിനീതിന് ഡബിള്‍; മറ്റരാസിയെ മലര്‍ത്തി ബ്ലാസ്റ്റേഴ്സ്
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

