ഡിണ്ടിഗല്‍: തേനിയില്‍ വാഹനാപകടത്തില്‍ മരിച്ച അഴിഞ്ഞിലം സ്വദേശികളുടെ മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ഡിണ്ടിഗല്‍ ഗവ ആസ്പത്രിയില്‍ ഉച്ചയോടെ പോസ്റ്റ്‌മോര്‍ടം ചെയ്തു. ഡിണ്ടിഗല്‍ ജുമാ മസ്ജിദ് മൈതാനിയില്‍ മയ്യത്ത് നിസ്‌കാരം നടന്നു. മൂന്നുമണിയോടെ സ്വദേശമായ അഴിഞ്ഞിലത്തേക്ക് പുറപ്പെട്ടു.

അഴിഞ്ഞിലം സ്വദേശിയായ അബ്ദു റഷീദും കുടുംബവും സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് കുടുംബത്തിലെ നാലുപേരും തല്‍ക്ഷണം മരിച്ചത്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ പഞ്ചായത്ത് കടവ് റിസോര്‍ട്ടിന് സമീപം കളത്തില്‍ തൊടി പരേതനായ കുഞ്ഞഹമ്മദിനെ മകന്‍ അബ്ദു റഷീദ് (42) ഭാര്യ റസീന (35) മക്കള്‍ ലാമിയ (13) ബാസില്‍ (12) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മറ്റൊരു മകന്‍ ഫായിസിന് പരിക്കേറ്റു.