എറണാകുളം: കൊച്ചി നെട്ടൂര്‍ കായലില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. നട്ടൂര്‍ ഷാപ്പിന് സമീപത്തെ കടവിലാണ് 30-40 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

മുഖത്ത് സെല്ലോട്ടേപ്പ് ഒട്ടിച്ച നിലയിലും കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചാക്ക് താഴ്ത്താന്‍ ഉപയോഗിച്ച കല്ല് സമീപ പ്രദേശത്ത് നിന്നും എടത്തതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ആസുത്രിത കൊലപാതകമാകാന്‍ സാധ്യത. മൃതദേഹം മറ്റൊരു ചാക്കില്‍ കെട്ടി താഴ്ത്തിയതാവാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു