ഒരു അഭിനേതാവിന് നാണമോ പേടിയോ പാടില്ലെന്ന് പ്രശസ്ത നടി വിദ്യാ ബാലന്‍. ചൊവാഴ്ച്ച ഗുല്‍ഷാന്‍ കുമാര്‍ ഫിലീം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിദ്യാ ബാലന്‍.

ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നാണവും പേടിയും ഉണ്ടാവരുന്നത് എന്നത് പ്രധാന ഘടകമാണ്. വെള്ളിത്തിരയില്‍ കഥാപാത്രത്തിന് ആവിശ്യമായ കാര്യങ്ങള്‍ ചെയുന്നതില്‍ ഒരിക്കലും ആശങ്ക ഉണ്ടാവരുത്- വിദ്യാ ബാലന്‍ പറഞ്ഞു.പുതിയ ചിത്രം തുമാരി സുലുവിന്റെ വിശേഷങ്ങളും വിദ്യാ ബാലന്‍ പങ്കുവെച്ചു. ചിത്രം നമ്മുക്കിടയില്‍ കണ്ടുവരുന്ന മധ്യവയസായ ഭാര്യയുടെ കഥയാണെന്നും  ചിത്രം കണ്ടാല്‍ സുലുവിനെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു. സുരേഷ് ത്രിവേണി സംവിധാനം ചെയ്ത തുമാരി സുലു നവംബര്‍ 14ന് പ്രദര്‍ശനത്തിനെത്തും.

ജീവത വിജയത്തിന് പ്രതേകിച്ച് വഴിയൊയൊന്നുമില്ല. ആ വഴി നമ്മള്‍ തന്നെ കണ്ടെത്തണം. സ്വന്തം കഴിവില്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ ഏതു മേഖലയിലും വിജയം കൈവരിക്കാനാവൂ
എന്നും വിദ്യാ ബാലന്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കവെ അഭിപ്രായപ്പെട്ടു.

2012ല്‍ ഡേര്‍റ്റി പിക്‌ചേഴ്‌സിലെ അഭിനയ മികവിന് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വിദ്യാ ബാലന്‍ ബോളിവുഡ് നിര്‍മാതാവ് സിദ്ധാര്‍ത്ഥ് റോയി കപൂറിനെയാണ് വിവാഹം കഴിച്ചത്.