Connect with us

main stories

സഞ്ചാര്‍ സാഥിലെ കെണി

EDITORIAL

Published

on

കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് യുടേണ്‍ അടിക്കേണ്ടി വന്നുവെങ്കിലും ജനങ്ങളുടെ സ്വകാര്യതയില്‍ ഇടപെടാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ഏറെ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഒന്നാണ്. ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ആപ്പിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ച് ഉത്തരവ് പിന്‍വലിക്കുന്നു വെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍, മൊബൈല്‍ കമ്പനികളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ ഈ പിന്മാറ്റമെന്നതാണ് യാഥാര്‍ത്ഥ്യം. പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ സഹകരിക്കില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയിരുന്നു. ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നായിരുന്നു ഐ ഫോണ്‍ നിര്‍മാതാക്കളുടെ നിലപാട്. കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കാറിന് തങ്ങളുടെ നിലപാട് നേരത്തെ തന്നെ മയപ്പെടുത്തേണ്ടിവന്നിരുന്നു. ഉപയോക്താക്കള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നുള്ള മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രഖ്യാപനം ഇതിന്റെ ഭാഗമായിരുന്നു.

നവംബര്‍ 28 മുതല്‍ 90 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുകയോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന മുഴുവന്‍ സ്മാര്‍ട്ട് ഫോണുകളിലും സഞ്ചാര്‍ സാഥി ആപ് പ്രീഇന്‍സ്റ്റാളേഷന്‍ നടത്തിയിരിക്കണമെന്നാണ് ടെലികോം മന്ത്രാലയം മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനകം നിര്‍മാണം പൂര്‍ത്തിയായി വിപണനത്തിന് തയറായിരിക്കുന്ന ഫോണുകളില്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷന്‍ വഴി സഞ്ചാര്‍ സാഥി ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കേന്ദ്ര നിര്‍ദേശത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് 120 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലുണ്ടായിരുന്നു. സൈബര്‍ കുറ്റകൃത്യ സാധ്യതകളും വാണിജ്യാടിസ്ഥാനത്തിലുള്ള സ്പാം കോളുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ് വഴി കഴിയും. സഞ്ചാര്‍ സാഥി ആപിന്റെ ഉപയോഗം ടെലികോം വിഭവങ്ങളുടെ ദുരുപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവ ഒരു പരിധിവരെ തടയാന്‍ സഹായിക്കു മെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച വലിയ ആശങ്ക കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉയര്‍ത്തുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കിയിരുന്ന മുന്നറിയിപ്പ്.

സാങ്കേതികവിദ്യയുടെ പേരില്‍ ജനങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ഇതാദ്യമല്ല. കോവിഡ് കാലത്ത് ‘ആരോഗ്യസേതു’ ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. പൗരന്റെ അനുവാദമില്ലാതെ വിവരങ്ങള്‍ ചോര്‍ത്തരുതെന്നും ആപ്പ് നിര്‍ബന്ധമാക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വിധിപുറപ്പെടുവിച്ചിരുന്നു. ടെലികോം ബില്‍ പാസാക്കുന്ന സമയത്ത് മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞത്, ഇന്റര്‍ നെറ്റ് ആപ്പുകള്‍ക്ക് മേല്‍ ടെലികോം വകുപ്പിന് അധികാരമില്ല എന്നാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് നേരെ മറിച്ചാണ്. ഇന്റര്‍നെറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ എന്തെന്നോ മനസ്സിലാക്കാതെ ടെലികോം വകുപ്പ് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ അപകടകരമാണ്. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ ഐ.ടി മന്ത്രാലയത്തിന്റെ പരിധിയിലാണ് വരേണ്ടത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങളുടെ അധികാരം ടെലികോം വകുപ്പ് കവര്‍ന്നെടുക്കുന്നത്.

സഞ്ചാര്‍ സാത്തിയകടൊപ്പം അതിലും വലിയൊരു ഭീഷണി ‘സിം ബൈന്‍ഡിംഗ്’ എന്ന പേരില്‍ നിശബ്ദമായി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. സൈബര്‍ തട്ടിപ്പുകള്‍ തടയാനെന്ന പേരില്‍ ടെലികോം വകുപ്പ് മുന്നോട്ട് വെക്കുന്ന ആറ് മണിക്കൂര്‍ ഓട്ടോലോഗൗട്ട്, സിം ബൈന്‍ഡിംഗ് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഡിജിറ്റല്‍ ആശയവിനിമയത്തെ തന്നെ തകര്‍ക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയവ കമ്പ്യൂട്ടറിലോ ഒന്നിലധികം ഫോണുകളിലോ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. സിം കാര്‍ഡ് ഇട്ടിരിക്കുന്ന ഫോണില്‍ മാത്രമേ ആപ്പ് പ്രവര്‍ത്തിക്കൂ എന്ന നിബന്ധന വന്നാല്‍, ജോലിക്കും പഠനത്തിനും മറ്റും ലാപ്‌ടോപ്പുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നത് അസാധ്യമായേക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

ഇന്നലെ ഇത് സംബന്ധമായി മുസ്‌ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.

Published

on

അധികൃത സംവിധാനത്തിലെ തകരാറുകള്‍ കാരണമായി രാജ്യത്താകെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അപേക്ഷകര്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഡിസംബര്‍ അഞ്ചിന് അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുസ്‌ലിംലീഗിന്റെ ലോക്‌സഭാ പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.നവാസ് ഗനി എം.പി എന്നിവര്‍ ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് ചര്‍ച്ച നടത്തി. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നിര്‍ദ്ദിഷ്ട സമയത്തിനകം രജിസ്‌ട്രേഷന്‍ നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തില്‍ ഇരുപത്തിയഞ്ച് ശതമാനം പോലും രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്‌ട്രേഷന്‍ നടത്തുന്ന അപേക്ഷകരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യമാകെ കാര്യക്ഷമമായ രീതിയില്‍ രജിസ്‌ട്രേഷന്‍ നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രിയോട് പറഞ്ഞു.
പ്രശ്‌നം ഗൗരവത്തോടെ പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി കാലാവധി നീട്ടുന്നത് സംബന്ധിച്ച് ട്രിബൂണലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചു. അത് വ്യക്തിഗത സ്ഥാപനങ്ങള്‍ക്ക് സഹായകമാവുകയില്ലെന്നും അതിനുംകൂടി ഉപകരിക്കും വിധം കാലാവധി നീട്ടാന്‍ മന്ത്രിതലത്തില്‍ തന്നെ അനുമതി നല്‍കുകയാണ് വേണ്ടതെന്നും എംപിമാര്‍ വീണ്ടും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഇത് സംബന്ധമായി മുസ്‌ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.

Continue Reading

kerala

ഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം

സ്‌ക്കോളര്‍ഷിപ്പ് തുക പിടിച്ചു വെച്ചതിനാല്‍ ഫീസ് ഒടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകള്‍ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു.

Published

on

കോഴിക്കോട്. എൺപത്തി നാലിൽ കരുണാകരൻ മുഖ്യമന്ത്രിയും ഫിഷറീസിന്റെ ചുമതലയും വഹിച്ച കാലത്ത് ഉപമുഖ്യമന്ത്രിയായിരുന്ന അവുകാദർ കുട്ടി നഹാ സാഹിബ്‌ മുന്നോട്ട് വെച്ച പ്രൊപോസൽ ആണ് പട്ടിക ജാതി വിദ്യാർത്ഥികൾക്ക് മാത്രമുണ്ടായിരുന്ന പഠന സ്കോളർഷിപ്പ് സർവ്വ മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കും ബാധകമാക്കാൻ തീരുമാനമായത്. ശേഷം, 2012 ലും 2013 ലും 2014 ലും കൂടുതൽ പരിഷകരണങ്ങൾ വിദ്യാഭ്യാസ – ഫിഷറീസ് മന്ത്രിമാരായിരുന്ന അബ്ദു റബ്ബും കെ. ബാബുവും യൂഡിഫ് ഭരണ കാലത്ത് കൊണ്ട് വന്നു. 2014 ലെ സമഗ്ര പരിഷ്കരണ ഉത്തരവിലൂടെ മെഡിക്കൽ എഞ്ചിനീയർ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലും മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കും എസ്സ്.ഇ ആനുകൂല്യങ്ങൾ നൽകി. എൻട്രൻസ് എക്സാമിന് യോഗ്യത നേടിയ മത്സ്യത്തൊഴിലാളി വിദ്യാർത്ഥിക്ക് ഒരു ലക്ഷത്തി പത്തായിരം രൂപ വരെ നൽകി. എന്നാൽ ഇടത് ഭരണം അതൊക്കെ അവതാളത്തിലാക്കിയിരിക്കയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കുറ്റപ്പെടുത്തി. സ്കോളർഷിപ്പ് തുക ഇരുപത്തി മൂന്ന് കോടി ഇടത് സർക്കാർ പിടിച്ചു വെച്ചിരിക്കയാണെന്നും, അത് മൂലം മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾ ഫീസ് കൊടുക്കാൻ കഴിയാതെ വലയുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ യു.ഡി.എഫ് കുടുംബ സംഗമങ്ങൾ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ക്കോളർഷിപ് തുക പിടിച്ചു വെച്ചതിനാൽ ഫീസ് ഒടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകൾ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാർത്ഥികളുടെ മൂന്ന് കോടി ഇരുപത് ലക്ഷം രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാവട്ടെ കഴിഞ്ഞ സെപ്റ്റംബർ വരെ ഒന്നര കോടിയാണ് കുടിശ്ശിക. സ്ക്കോളർഷിപ്പ് തുക നിഷേധിക്കുക വഴി സംസ്ഥാനത്താകെ ഇരുപത്തി രണ്ടായിരം കുട്ടികളുടെ മാനസിക ക്ലേശം വിവരണാദീതമാണ്. തീരദേശ മേഖലയോട് ഇടത് സർക്കാർ കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഷാഫി ചാലിയം അഭ്യർത്ഥിച്ചു.

Continue Reading

main stories

മസാല ബോണ്ട് എന്ന ദുരൂഹത

ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള സോഷ്യല്‍ എഞ്ചിനിയറിങ്ങിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശം.

Published

on

രമേശ് ചെന്നിത്തല

കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകളില്‍ ഒന്നായ കിഫ്ബി മസാല ബോണ്ട് വില്‍പനയുമായി ബന്ധപ്പെട്ട് ഫെമ നിയമങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ് അയച്ചിരിക്കുകയാണ്. ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള സോഷ്യല്‍ എഞ്ചിനിയറിങ്ങിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശം. മാത്രമല്ല, സ്വര്‍ണപ്പാളി കൊള്ള, സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ജനരോഷം എന്നിവയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് കൂടിയാണ് ബി.ജെ.പി സി.പി.എം അച്ചുതണ്ടിന്റെ ഈ നീക്കം. ഇത് കേരളത്തിലെ വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള ഒത്തുകളി മാത്രമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ പ്രതിപക്ഷം ഈ നോട്ടീസിനെ ഗൗരവമായി കാണുന്നില്ല.

പക്ഷേ കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാമ്പത്തിക ഇടപാട് എന്ന നിലയ്ക്ക് ഇതിനെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യാന്‍ ഈ ഇ.ഡി നോട്ടീസ് ഒരു അവസരമായിരിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്തതാണ് മസാല ബോണ്ട് ഇടപാടിന്മേലുള്ള വിവാദം. സര്‍ക്കാര്‍ പരമരഹസ്യ മായി മൂടിവെച്ചു നടത്താന്‍ ശ്രമിച്ച ഈ ഇടപാട് വെളിച്ചത്തു കൊണ്ടു വന്നത് പ്ര തിപക്ഷ നേതാവായിരിക്കെ ഞാനായിരുന്നു. പക്ഷേ ഈ വിഷയത്തില്‍ സര്‍ക്കാരിനെ യുടേണ്‍ അടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ ഫലമായി സംസ്ഥാനത്തിന് 1045 കോടി രൂപ കൊള്ളപലിശയിനത്തില്‍ നഷ്ടപ്പെട്ടു. രാജ്യത്തിന്റെ നിയമങ്ങള്‍ പലതും ലംഘിച്ചുകൊണ്ടു നടത്തിയ കിഫ്ബിയുടെ മസാല ബോണ്ട് ഇടപാ ട് കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട പ്രധാന ഘടകങ്ങളിലൊന്നാണ്. 2150 കോടിയുടെ മസാല ബോണ്ട് ലാവലിന്‍ കമ്പനിയുടെ ഉടമസ്ഥരില്‍ ഒരാളായ സി.ഡിപി.ക്യു എന്ന കനേഡിയന്‍ കമ്പനി 9.72 ശതമാനം കൊള്ളപ്പലിശയ്ക്കാണ് വാങ്ങിയത്. 2150 കോടിയുടെ ബോണ്ടിന് അഞ്ചു വര്‍ഷം കൊണ്ട് 1045 കോടി രൂപ പലിശയായി നല്‍കേണ്ടതുണ്ടായിരുന്നു. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ തിരികെ നല്‍കേണ്ടിവന്നത് ആകെ 3795 കോടി രുപയാണ്. ബോണ്ട് വില്‍പ്പനയുമായി ബന്ധപ്പെട്ട് ബാങ്ക് ഫീസടക്കമുള്ള മറ്റു ചെലവുകള്‍ക്ക് 2.29 കോടി രൂപയും ഉദ്യോഗസ്ഥരുടെ യാത്രാചെലവും പുറമെ, ഇതിനേക്കാള്‍ പ്രധാനം ഇത്രയും കൂടിയ പലിശയ്ക്കു വിറ്റ മസാല ബോണ്ടില്‍ നിന്നുള്ള തുക അതിലും കുറഞ്ഞ പലിശയ്ക്കാണ് ഇവിടെ ബാങ്കുകളില്‍ ഇട്ടിരുന്നതെന്നും പിന്നീട് വെളിവാക്കപ്പെട്ടു. എന്തിനു വേണ്ടിയായിരുന്നു അത്..? ദുരൂഹമായ ഈ ഇടപാടില്‍ വന്‍ അഴിമതിയും ധൂര്‍ത്തും നടന്നു എന്നു ഞങ്ങള്‍ അന്ന് ചൂണ്ടിക്കാട്ടി. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി. തന്നെ റിപ്പോര്‍ട്ട് ചെയ്തു. സി.എ.ജിയുടെ ആ നിഗമനങ്ങള്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് നീക്കം ചെയ്യുന്ന വിചിത്ര നടപടിയുമുണ്ടായി എന്നത് വേറെ കാര്യം

എന്താണ് മസാല ബോണ്ടുകള്‍?

രാജ്യാന്തര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ത്തന്നെ കടപ്പത്രങ്ങള്‍ ഇറക്കി പണം സമാഹരിക്കുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നു പറയുന്നത്. ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മസാല ബോണ്ടുകള്‍ എന്ന ആശയം മുന്നോട്ടു വെച്ചത്. എന്നാല്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും മസാല ബോണ്ടിനു പിന്നാലെ പോയില്ല. ആദ്യം അതിനു തയാറാവുന്ന സംസ്ഥാനം കേരളമായിരുന്നു. മോദിയുടെ സാമ്പത്തികനയങ്ങളുടെ ആരാധകനായ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 മേയ് 18നാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടുകള്‍ പു റത്തിറക്കിയത്.

കൊള്ളപ്പലിശ

മസാല ബോണ്ടിറക്കിയ സ്ഥാപനങ്ങള്‍ തങ്ങളുടെ കടപ്പത്രങ്ങള്‍ക്കു നല്‍കുന്ന പലിശയും കിഫ്ബി കൊടുക്കുന്ന പലിശയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 6.8 ശതമാനം പലിശ നിക്ഷേപകര്‍ക്കു നല്‍ കിക്കൊണ്ടാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് മസാല ബോണ്ടിറക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 7.3 ശതമാനം പലിശനിരക്കിലാണ് 3000 കോടിയുടെ മസാല ബോണ്ട് ഇറക്കിയത്. ഐ.ആര്‍.ഇ.ഡി.എ. 7.12 ശതമാനം പലിശയ്ക്കാണ് മസാല ബോണ്ടുകള്‍ വിറ്റത്. എന്നാല്‍ ദുരൂഹമെന്നു പറയട്ടെ, കേരളത്തിന്റെ കിഫ്ബി പുറത്തിറക്കിയ മസാലബോണ്ടില്‍ നിക്ഷേപകരായ സി.ഡി.പിക്യുവിന് സര്‍ക്കാര്‍ നല്‍കേണ്ടത് 9.72 ശതമാനം കൊള്ളപ്പലിശയാണ്. അഞ്ചു വര്‍ഷം കൊ ണ്ട് മുതലും പലിശയുമായി തിരിച്ചടച്ചത് 3195 കോടി രൂപ കേരളീയര്‍ ഒരോ ലിറ്റര്‍ ഇന്ധനം തങ്ങളുടെ വാഹനത്തിന് അടിക്കുമ്പോഴും ഓരോ രൂപയാണ് കിഫ്ബി ഫണ്ടിലേക്ക് എത്തുന്നത് പൊതുജനങ്ങ ളുടെ ആ പണമാണ് മസാല ബോണ്ടിന്റെ കൊള്ളപ്പലിശയ്ക്കു ധൂര്‍ത്തടിക്കുന്നത്. അന്താരാഷ്ട്ര ഫിനാന്‍സ് കോര്‍പറേഷന്‍ പോലും 4.5 ശതമാനം പലിശ നിരക്കിലാണ് ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കിയത്. ലോകബാങ്ക് പലിശയാകട്ടെ, ഇപ്പോള്‍ 25 ശതമാനമേയു ഉള്ളൂ. ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത 16 ഇന്ത്യന്‍ കമ്പനികള്‍ 5.5 ശതമാനം മുതല്‍ 7.5 ശതമാനം വരെ പലിശയ്ക്കാണ് മസാല ബോണ്ടുകള്‍ ഇറക്കിയത്. അപ്പോള്‍ കിഫ്ബി 9.72 ശതമാനം കൊള്ളപ്പലിശ നല്‍കി മസാല ബോണ്ടുകള്‍ ഇറക്കിയതെന്തിന് അതും ഇത്തരത്തില്‍ വി ദേശത്തുനിന്ന് പണം സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന 293(1) അനുച്ഛേദം പോലും ലംഘിച്ചുകൊണ്ട് അത്തരത്തിലൊരു അടിയന്തരസാഹചര്യം കേരളത്തിലെ പശ്ചാ ത്തല വികസന മേഖലയില്‍ ഉണ്ടായിരുന്നോ ?

ദുരൂഹമായ ഇടപാടുകള്‍

മസാല ബോണ്ടുകള്‍ വാങ്ങുന്നത് ലാവ് ലിന്‍ ബന്ധമുള്ള കമ്പനിയാണെന്ന വസ്തുത ഞാന്‍ പുറത്തു കൊണ്ടുവന്നപ്പോള്‍ എസ്.എന്‍.സി. ലാവലിനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. എസ്.എന്‍.സി. ലാവലിന്റെ 20 ശതമാനം ഓഹരികള്‍ കൈവശമുള്ള കമ്പനിയാണ് സി.ഡി.പി.ക്യു. ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തതെന്നും, ലോകത്താര്‍ക്കും അതു വാങ്ങാമെന്നും, സി.ഡി.പിക്യു വന്ന് വാങ്ങിയതില്‍ ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. മാത്രമല്ല, പബ്ലിക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും, അദ്ദേഹം പറഞ്ഞു. അതായ ത്, മസാല ബോണ്ട് പബ്ലിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും, അതിനാല്‍ അതില്‍ കമ്മിഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, പബ്ലിക് ഇഷ്യൂ ആയിട്ടല്ല. പ്രൈവറ്റ് ഇഷ്യൂ ആയിട്ടാണ് മസാല ബോണ്ട് ആദ്യം പ്‌ളേസ് ചെയ്തത് എന്നതിന്റെ തെളിവുകള്‍ ഞാന്‍ പുറത്തു വിട്ടതോടെ സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞു.

യഥാര്‍ത്ഥത്തില്‍ ലണ്ടന്‍ സ്‌റ്റോക് എക്‌സ് ചേഞ്ചില്‍ മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യുന്നതിനു മുമ്പുതന്നെ 2019 മാര്‍ച്ച് 29നു മുമ്പേ അവ വിറ്റഴിച്ചിരുന്നു. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചുകഴിഞ്ഞിരുന്നു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിലും ഈ വിവരമുണ്ട്. വില്‍പനയും നടന്നു പണവും ലഭിച്ചു കഴിഞ്ഞശേഷം ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത് 2019 ഏപ്രില്‍ ഒന്നിനായിരുന്നു. അതായത്, ഒരു മാസത്തിനു ശേഷം. മുഖ്യമന്തി സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ചെന്ന് ആഘോഷപൂര്‍വം മണി മുഴക്കുന്നത് പിന്നെയും ഒരു മാസം കൂടി കഴിഞ്ഞ് മെയ് 17 നും. എന്തിനായിരുന്നു ഈ നാടകം. കോടികള്‍ കൈക്കൂലി വാങ്ങിയ ലാവ്‌ലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൊള്ളപ്പലിശയ്ക്ക് ബോണ്ട് വിറ്റതെന്തിനായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ബാങ്ക്, എ.ഡി.ബി. എന്നിവ സംസ്ഥാനത്തിന് നല്‍കുന്ന വായ്പ നാലു ശതമാനത്തില്‍ താഴെ പലിശയ്ക്കാണ്. യു.ഡി.എഫ്. ഭരണകാലത്ത് കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയായ എ.ഡി.എഫ്. 1.35 ശതമാനം പലിശയ്ക്കാണ് 1350 കോടി രൂപ വായ്പ തന്നത്. വാട്ടര്‍ മെട്രോയ്ക്ക് ജര്‍മന്‍ കമ്പനിയായ കെ.എസ്.ഡബ്ല്യു. 582 കോടി 1.55 ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കിയിട്ടുള്ളത്. ഇവയെല്ലാം നിലനില്‍ക്കുമ്പോഴാണ് ഇത്ര കൊള്ളപ്പലിശയ്ക്ക് കേരള സര്‍ക്കാര്‍ ഈ ഇടപാട് നടത്തിയത്. എന്താ യാലും കാലം ഇതിനു പിന്നിലെ മുഴുവന്‍ സത്യങ്ങളും പുറത്തു കൊണ്ടു വരിക തന്നെ ചെയ്യും.

Continue Reading

Trending