മലപ്പുറത്ത് ചെങ്കൽ കോറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾ മരിച്ചു. മലപ്പുറം വള്ളുവമ്പ്രത്താണ് സംഭവം.  മാണി പറമ്പ് സ്വദേശികളായ സഹോദരങ്ങളുടെ മക്കൾ ആണ് മരിച്ചത്. ചെമ്പക്കോട് രാജന്റെ മകൾ അർച്ചന(15), രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിദേവ് (4) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയോടെ വീടിനടുത്തുള്ള ചെങ്കൽ കോറിയിലാണ് സംഭവം. അബദ്ധത്തിൽ വീണ നാലുവയസുകാരനെ രക്ഷിക്കാൻ വെള്ളക്കെട്ടിൽ ഇറങ്ങിയ അർച്ചനയും മുങ്ങി മരിക്കുകയായിരുന്നു.  നാട്ടുകാർ എത്തിയപ്പോഴേക്കും രണ്ടു കുട്ടികളും മുങ്ങിമരിച്ചിരുന്നു.