കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ് കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ട താരം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കന്നഡയിലെ ഇതിഹാസതാരം രാജ് കുമാറിന്റെ പുത്രനാണ്. മുപ്പതോളം ചിത്രങ്ങളിൽ നായകനായി  അഭിനയിച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞു കർണാടക മുഖ്യമന്ത്രി അടക്കം ആശുപത്രിയിലെത്തിയിരുന്നു.