Connect with us

kerala

തിരുവനന്തപുരത്ത് പതിനേഴുകാരന്റെ മരണം മയക്കുമരുന്ന് മൂലമെന്ന് മാതാവ്

ന്ന് രാവിലെയാണ് പെരുമാതറ സ്വദേശി ഇര്‍ഫാന്‍ മരിച്ചത്.

Published

on

തിരുനന്തപുരം പെരുമാതുറയില്‍ പതിനേഴുകാരന്റെ മരണം മയക്കുമരുന്ന് കുത്തിവെച്ചത് മൂലമാണെന്ന് മാതാവ്. ഇന്ന് രാവിലെയാണ് പെരുമാതറ സ്വദേശി ഇര്‍ഫാന്‍ മരിച്ചത്.

ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മയക്കുമരുന്നിന്റെ കൂടിയ അളവകാം മരണ കാരണമെന്ന് പൊലീസും സംശയിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നു’; പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ തള്ളി സി.പി.ഐ

ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി.

Published

on

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി ജയരാജനെ തള്ളി സി.പി.ഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവര്‍ക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ‘അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാന്‍ ആരേക്കാളും ബാധ്യത നേതാക്കള്‍ക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികള്‍ക്ക് പാളിച്ച പറ്റിയാല്‍ വ്യക്തികളുടെ മാത്രം വീഴ്ചയാണ്’.. ബിനോയ് വിശ്വം പറഞ്ഞു.

ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്‌ലാറ്റില്‍ എത്തിയാണ് ജാവദേക്കര്‍ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു. ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി. പിണറായിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.

പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ആദ്യം ആരോപിച്ചത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജന്‍ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച്ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവില്‍ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു.

പിന്നാലെ ഇ.പി ജയരാജനെതിരെ പരസ്യ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ജയരാജന് ജാഗ്രത ഉണ്ടായില്ല. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവന അനുചിതമായന്നാണ് മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളുടെയും വിലയിരുത്തല്‍.

 

Continue Reading

kerala

യുഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പ്; വോട്ട് രേഖപ്പെടുത്തി കെ മുരളീധരന്‍

തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും.

Published

on

തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്‌കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് യുഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. ഞങ്ങൾക്ക് വിജയം ഉറപ്പാണ്. സിപിഎം–ബിജെപി അന്തർധാരയുടെ കാര്യം ആദ്യം ഞാന്‍ പറഞ്ഞു. എന്നാല്‍ അത് എല്ലാവരും തമാശയായിട്ട് എടുത്തു.

പതിനെട്ട് മണ്ഡലങ്ങളിലും എൽഡിഎഫും രണ്ടിടത്ത് ബിജെപിയും – അതാണ് അന്തർധാരയുടെ ഫോർമുല. തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി പതിനെട്ട് മണ്ഡലവും ഇടതിന്. ഈ ധാരണ ഞങ്ങൾ പൊളിക്കും. ഒരു സംശയവും വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാരയല്ല, പരസ്യ ധാരണ: ഷാഫി പറമ്പില്‍

മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ധാരണയുണ്ട്.

Published

on

ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാരയല്ല, പരസ്യ ധാരണയെന്നു വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. മുഖ്യമന്ത്രിയുടെ കൂട്ടുകെട്ടും ആലോചിക്കണം. ബിജെപിയും സിപിഎമ്മും ഒരു മുന്നണി പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ധാരണയുണ്ട്. അതിനാലാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകില്ല എന്നു മുഖ്യമന്ത്രി പറയാന്‍ കാരണം.

സിപിഎം വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കി വോട്ടു ചോദിക്കുന്നു. മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു. ഇത് നാടിനെ ബാധിക്കുന്ന വിഷയമാണ്. തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും എന്നാല്‍ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല. രാഹുല്‍ ഗാന്ധിക്കെതിരെ മാത്രം ആക്ഷേപം ഉയര്‍ത്തുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Continue Reading

Trending