Connect with us

india

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം; ബജ്‌റംഗ്ദൾ നേതാക്കൾക്കെതിരെ ​കേസ്

സഞ്ജയ് മിശ്ര, വിവേക് മിശ്ര എന്നീ പ്രതികളെ തിരിച്ചറിഞ്ഞതായും അവര്‍ പറഞ്ഞു.

Published

on

യു.പിയിലെ പിലിഭിത്തില്‍ ഒരു പൊതുയോഗത്തിനിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ രണ്ട് നേതാക്കള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സഞ്ജയ് മിശ്ര, വിവേക് മിശ്ര എന്നീ പ്രതികളെ തിരിച്ചറിഞ്ഞതായും അവര്‍ പറഞ്ഞു.

ഈ മാസം 13ന് മധോട്ടണ്ട ടൗണിലാണ് സംഭവം നടന്നതെന്ന് അഫ്‌സല്‍ ഖാന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യോഗത്തില്‍ ബജ്‌റംഗ്ദള്‍ നേതാക്കളായ സഞ്ജയ് മിശ്രയും വിവേക് ??മിശ്രയും മുസ്‌ലിം സമുദായത്തെ പ്രകോപിപ്പിക്കുന്നതും അപമാനിക്കുന്നതുമായ പ്രസംഗങ്ങള്‍ നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നുവെന്ന് സര്‍ക്കിള്‍ ഓഫിസര്‍ പുരന്‍പൂര്‍ വിശാല്‍ ചൗധരി പറഞ്ഞു. ബംജ്‌റംഗ്ദള്‍ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ തുടര്‍ന്ന് മുസ്‌ലിം സമുദായത്തില്‍പെട്ട കുറച്ചുപേര്‍ സംഭവസ്ഥലത്തിനു പുറത്ത് അപലപിച്ചു. തുടര്‍ന്ന് പ്രാദേശിക അധികാരികള്‍ ഇടപെട്ട് ഉചിതമായ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി. രേഖാമൂലമുള്ള പരാതിയുടെയും സംഭവത്തിന്റെ വൈറല്‍ വിഡിയോയുടെയും അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

നേരത്തെ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പുരോഹിതനെതിരെ യു.പിയില്‍ കേസെടുത്തിരുന്നു. സെപ്റ്റംബര്‍ 29ന് ഗാസിയാബാദിലെ ലോഹ്യ നഗറിലെ പ്രസംഗത്തിനിടയിലാണ് യതി നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്. ദസറ ദിവസങ്ങളില്‍ കോലം കത്തിക്കേണ്ടി വരികയാണെങ്കില്‍ മുഹമ്മദ് നബിയുടെ കോലം കത്തിക്കാനാണ് നരസിംഹാനന്ദന്‍ ആഹ്വാനം ചെയ്തത്.

എന്നാല്‍, സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 302 (മതവികാരം വ്രണപ്പെടുത്തല്‍) പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ‘മേജര്‍ ആശാറാം വ്യാഗ് സേവാ സന്‍സ്ഥാന്‍’ ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ് ഇതാദ്യമായല്ല വിദ്വേഷ പ്രസംഗം നടത്തുന്നത്. 2022ലും വിദ്വേഷ പ്രസംഗത്തി?ന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പതിമൂന്നാം റൗണ്ടില്‍ സമനിലയില്‍ പിരിഞ്ഞ് ഗുകേഷും ലിറനും; ഇനി കലാശപ്പോര്

വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.

Published

on

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ പതിമൂന്നാം റൗണ്ട് മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും. അഞ്ചു മണിക്കൂര്‍ നീണ്ട മത്സരം സമനിലയില്‍ അവസാനിച്ചതോടെ 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.

ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്‍ താരം മുന്നിലെത്തിയിരുന്ന ചാംപ്യന്‍ഷിപ്പില്‍ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്‍കുകയായിരുന്നു. 12ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനായിരുന്നു മേല്‍ക്കൈ. ചാംപ്യന്‍ഷിപ്പിലെ ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഗുകേഷും ജയം കണ്ടിരുന്നു. പിന്നീടു തുടര്‍ച്ചയായ 7 ഗെയിമുകളിലെ സമനിലയിലാണു കലാശിച്ചത്.

14 പോരാട്ടങ്ങളുള്ള ചാംപ്യന്‍ഷിപ്പില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാംപ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകള്‍ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്‍ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

 

 

Continue Reading

india

ആരാധനാലയ നിയമം റദ്ദാക്കരുത്: മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍

ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്

Published

on

1991ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ മുസ്‌ലിംലീഗ് സുപ്രീംകോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷിചേരാൻ ലീഗ് അപേക്ഷ നൽകി. ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്.

ആരാധനാലയ നിയമം മതേതരത്വം സംരക്ഷിക്കുന്ന നിയമാണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ പെട്ടതാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനോ, ഭേദഗതി ചെയ്യാനോ പാർലമെന്റിന് പോലും അധികാരം ഇല്ലെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മതേതരത്വം സംരക്ഷിക്കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം തള്ളണം എന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

ആരാധനാലയ നിയമം ഫലപ്രദമായി നടപ്പാക്കിയിരുന്നുവെങ്കിൽ ഉത്തരപ്രദേശിലെ സംഭലിൽ നടന്നത് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ രാജ്യസഭാംഗവും സുപ്രിംകോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാനാണ് മുസ്‌ലിംലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്.

Continue Reading

india

ശത്രുക്കളാല്‍ ചുറ്റപ്പെട്ടാല്‍ എങ്ങനെ അതിജീവിക്കണമെന്ന് ഇസ്രാഈലിനെ കണ്ട് അസ്സം പഠിക്കണം: ഹിമന്ത ബിശ്വ ശര്‍മ

അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Published

on

എതിരാളികളാല്‍ ചുറ്റപ്പെട്ടാലും അതിജീവിക്കാന്‍ ഇസ്രാഈലില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് അസ്സം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. സോനിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാട്ടില്‍ സ്വാഹിദ് ദിവസ് ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘ചരിത്രപരമായി, ബംഗ്ലാദേശ്, മ്യാന്‍മര്‍, പശ്ചിമ ബംഗാള്‍ എന്നിവയുമായി ഞങ്ങള്‍ അതിര്‍ത്തികള്‍ പങ്കിട്ടിട്ടുണ്ട്. ഞങ്ങള്‍ (ആസാമികള്‍) 12 ജില്ലകളില്‍ ന്യൂനപക്ഷമാണ്,’ ഹിമന്ത പറയുന്നു. ‘ശത്രുക്കളാല്‍ ചുറ്റപ്പെട്ടപ്പോള്‍ പോലും വിജ്ഞാനവും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ശക്തമായ രാജ്യമായി മാറിയതെങ്ങനെയെന്ന് ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് ഒരു സമുദായമായി നിലനില്‍ക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാം ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലാണ്. അസം പ്രക്ഷോഭം അസമീസ് ജനതയുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഭീഷണി അപ്രത്യക്ഷമായിട്ടില്ലെന്ന് നമ്മള്‍ സമ്മതിക്കണം. ഓരോ ദിവസവും ജനസംഖ്യാശാസ്ത്രം മാറുകയാണ്, ഓരോ ദിവസവും തദ്ദേശവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുന്നു”. ആസാമികള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിന് കോണ്‍ഗ്രസ് ഉത്തരവാദികളാണെന്ന് ഹിമന്ത ആരോപിച്ചു. ചണ്ഡീഗഢിന്റെ വിസ്തൃതിക്ക് തുല്യമായ ഏകദേശം 10,000 ഹെക്ടര്‍ ഭൂമി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിച്ചതായി ശര്‍മ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ തുരത്തുക എന്നതാണ് അസം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെങ്കില്‍, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയാണ് അതിന്റെ സാമ്പത്തിക ലക്ഷ്യമെന്നും യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായക പങ്കുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending