ഭാരതീയ ജനതാ പാര്‍ട്ടിയെ പരാജയപ്പെടുത്തലും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കലുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യ ലക്ഷ്യമെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികളുടെ പാര്‍ലമെന്ററി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരേയും ഒരുമിച്ചു കൊണ്ടു വരുന്ന മുന്നേറ്റമാണിത്. ഈ മുറിയിലെ ശബ്ദങ്ങള്‍ രാജ്യത്തെ പ്രതിപക്ഷ ശബ്ദമാണെന്ന് യോഗത്തില്‍ താന്‍ പറഞ്ഞെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തലാണ്. രാജ്യത്തിന്റെ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കലും തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.