ഡല്‍ഹി: ഡല്‍ഹിക്ക് ആശ്വാസമായി കോവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും തുടര്‍ച്ചയായി കുറയുന്നു. ഇന്ന് 4524 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 340 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.42 ശതമാനമായി കുറഞ്ഞു.

ഇന്ന് 53,756 സാംപിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനുള്ളില്‍ 10,918 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 13,20,496 ആയി. 56,049 പേരാണ് ഡല്‍ഹിയില്‍ ചികിത്സയില്‍ തുടരുന്നത്. ഇന്ന് 340 പേര്‍ മരിച്ചതോടെ ആകെ കോവിഡ് മരണം 21,846 ആയി.