തിരുവനന്തപുരം: രണ്ടാം പിണറിയി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20 ന് നടക്കും. വൈകിട്ട് 3.30 നാണ് സത്യപ്രതിജ്ഞ ആരംഭിക്കുക. പരിപാടിയില്‍ 500 പേര്‍ പങ്കെടുക്കും.

50,000 പേരെ ഉള്‍ക്കൊള്ളുന്ന സ്ഥലത്ത് 500 പേരെ ഇത്തരമൊരു കാര്യത്തിന് പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പൊതുവേദിയില്‍ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.