ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ മരണം. ബത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ എട്ട് പേരാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിക്കും ഒന്നരക്കുമിടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചത്.