ഡല്‍ഹി: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി മസ്ജിദ് വിട്ടുനല്‍കി. ഡല്‍ഹിയിലെ ഗ്രീന്‍പാര്‍ക്ക് മസ്ജിദാണ് കോവിഡ് ചികിത്സയ്ക്കായി വിട്ടുനല്‍കിയിരിക്കുന്നത്. പള്ളിക്കുള്ളില്‍ ചികിത്സയ്ക്കാവശ്യമായ ബെഡുകളും മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സാനിറ്റൈസര്‍, പിപിഇ കിറ്റുകള്‍ എന്നിവയും പള്ളിക്കുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

കോവിഡ് പോസിറ്റീവാണെന്ന ഡോക്ടറുട കുറിപ്പ് കൈവശമുള്ള രോഗികള്‍ക്ക് മസ്ജിദില്‍ അഡ്മിറ്റാവാന്‍ കഴിയുന്നതാണ്. ഡല്‍ഹിയില്‍ ഇപ്പോള്‍ നേരിടുന്ന സ്ഥല പരിമിധിയെ മറികടക്കാന്‍ ഇത് സഹായിക്കും. നിലവില്‍ 22 ശതമാനത്തിന് മുകളിലാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതേ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ ദുര്‍ഘടമാവും.