ഡല്‍ഹി: ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ടൂറിസ്റ്റ് ഗൈഡിനെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഇന്ത്യ ഗേറ്റിനു സമീപമുള്ള ഫൈസ്റ്റാര്‍ ഹോട്ടലില്‍വച്ചാണ് സംഭവമെന്നു പൊലീസ് അറിയിച്ചു. ഒരു സ്ത്രീയടക്കം ആറു പേര്‍ സംഘത്തിലുണ്ടെന്നും പ്രധാന പ്രതിയെ അറസ്റ്റു ചെയ്‌തെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹി ഷേക്ക് സരായി നിവാസിയായ മനോജ് ശര്‍മ എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

സെപ്റ്റംബര്‍ 18നാണ് സംഭവം നടന്നതെന്നും പിറ്റേ ദിവസമാണ് യുവതി പരാതി നല്‍കിയതെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരിക്കുന്നത് രണ്ടു കച്ചവടക്കാരാണ്. പണത്തിന് ആവശ്യമുണ്ടായിരുന്ന ടിക്കറ്റ് ബുക്കിങ് എക്‌സിക്യൂട്ടീവും ടൂറിസ്റ്റ് ഗൈഡുമായ യുവതിയെ ചെറിയ നിരക്കില്‍ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്.