Connect with us

india

ബ്രിജ് ഭൂഷെന്റ വീട്ടില്‍ ഡല്‍ഹി പൊലീസ്; അറസ്റ്റിന് സാധ്യത

ഇതുവരെ രേഖപ്പെടുത്തിയത് 137 പേരുടെ മൊഴികളാണ്

Published

on

ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബ്രിജ് ഭൂഷണെതിരെ അറസ്റ്റിന് സാധ്യത. ഉത്തര്‍പ്രദേശിലെ വസതിയില്‍ പൊലീസെത്തി.

ബ്രിജ് ഭൂഷണിന്റെ വീട്ടിൽ ഡൽഹി പൊലീസ് എത്തി. ഇതുവരെ രേഖപ്പെടുത്തിയത് 137 പേരുടെ മൊഴികളാണ്. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ബ്രിജ് ഭൂഷണിന്റെ വസതിയിലാണ് ഡൽഹി പൊലീസ് എത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൊടും തണുപ്പിലും ഡല്‍ഹി എയിംസിന് മുമ്പില്‍ തെരുവില്‍ കഴിയുന്ന രോഗികളേയും കൂട്ടിരിപ്പുകാരേയും ചേര്‍ത്ത് പിടിച്ച് രാഹുല്‍ ഗാന്ധി

എക്‌സ് അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിട്ടാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

Published

on

ഡല്‍ഹി എയിംസ് ആശുപത്രിക്ക് പുറത്ത് തെരുവില്‍ കഴിയുന്ന രോഗികളേയും കൂട്ടിരുപ്പുകാരേയും സന്ദര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. റോഡുകളിലും ഫൂട്ട്പാത്തിലും സബ്വേകളിലും കഴിയുന്ന ആളുകളെയാണ് രാഹുല്‍ സന്ദര്‍ശിച്ചത്. എക്‌സ് അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിട്ടാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

എയിംസില്‍ സൗകര്യങ്ങള്‍ ഒരുക്കാത്തതിന് കേന്ദ്രസര്‍ക്കാറിനേയും ഡല്‍ഹി സര്‍ക്കാറിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയും ചെയ്തു. എയിംസ് ആശുപത്രിക്ക് പുറത്ത് കിടന്നുറങ്ങാന്‍ നിര്‍ബന്ധിതരായ രോഗികളേയും അവരുടെയും കുടുംബാംഗങ്ങളെയും കണ്ടുവെന്ന് ഇതുസംബന്ധിച്ച വിഡിയോ എക്‌സില്‍ പങ്കുവെച്ച് രാഹുല്‍ കുറിച്ചു.

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ അഭയസ്ഥാനം, ഭക്ഷണം, കുടിവെള്ളം തുടങ്ങിയ ഒരു സൗകര്യവും ഇല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹി-കേന്ദ്രസര്‍ക്കാറുകള്‍ എന്തിനാണ് ഇവര്‍ക്കെതിരെ കണ്ണടക്കുന്നതെന്നും രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ എക്‌സില്‍ കുറിച്ചു. ഇത് തികച്ചും പരിഹാസ്യമാണ്. ഇവിടുത്തെ ആളുകള്‍ കഷ്ടപ്പെടുകയാണ്. അവര്‍ ഓരോ നിമിഷവും മരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Continue Reading

india

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: രാഹുലും പ്രിയങ്കയും പ്രചാരണത്തിന്‌

ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Published

on

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ആഴ്ച മുതല്‍ പ്രചാരണത്തില്‍ സജീവമാകും. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സ്ഥാനാര്‍ഥികള്‍ തിരക്കിട്ട ഓട്ടത്തിലാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

അതേസമയം രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയേയും മുന്‍നിര്‍ത്തി കൊണ്ടുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദീക്ഷിതിന് വേണ്ടി രാഹുല്‍ ഗാന്ധി പ്രചാരണം നടത്തും. ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ മത്സരിക്കുന്ന അല്‍ക ലാംബയ്ക്ക് വേണ്ടി പ്രിയങ്ക ഗാന്ധി റോഡ് ഷോ സംഘടിപ്പിക്കും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം ബിജെപി പ്രകടനപത്രികയെ അടക്കം വിമര്‍ശിച്ചുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 244 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് എത്തി. എഐ നിര്‍മിത ഉള്ളടക്കങ്ങളുടെ ഉപയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിന് വോട്ട് എണ്ണും.

Continue Reading

india

കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ കോടതി വിധി ഇന്ന്

. 2024 ഓഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ കൊല്ലപ്പെട്ടത്.

Published

on

കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ കോടതി വിധി ഇന്ന്. കൊല്‍ക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുക. 2024 ഓഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ കൊല്ലപ്പെട്ടത്.

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയിയാണ് കേസിലെ പ്രതി. സിബിഐയാണ് കേസന്വേഷിച്ചിരുന്നത്. അതേസമയം പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.

സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ണായക ഇടപെടലിനുശേഷം സംഭവം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്.

 

 

Continue Reading

Trending