Connect with us

kerala

സുപ്രീംകോടതിക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുപ്രിംകോടതിക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്

Published

on

ന്യൂഡല്‍ഹി: സുപ്രിംകോടതിക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. യുവാവിനൊപ്പം ഉണ്ടായിരുന്ന യുവതി ചികിത്സയില്‍ തുടരുകയാണ്.

ഓഗസ്റ്റ് 16ന് സുപ്രീംകോടതിയുടെ ഡി ഗേറ്റിനു മുന്നില്‍ , യുവതിയും യുവാവും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. യുപി ഗാസിപൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഎസ്പി എംപി അതുല്‍ റായിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇതിന് പിന്നാലെ അതുല്‍ റായിയുടെ സഹോദരന്‍ നല്‍കിയ വ്യാജ രേഖ കേസില്‍ യുവതിക്കും യുവാവിനും എതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണെന് ഫേസ് ബുക്ക് ലൈവില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സൂരജ് ലാമയുടെ തിരോധാനം; മെഡിക്കല്‍ കോളജിനെതിരെ ഹൈകോടതി രൂക്ഷ വിമര്‍ശനം

മകന്‍ സാന്റോണ്‍ ലാമ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്‌നേഹലതയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.

Published

on

കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ ദുരൂഹമായ തിരോധാനത്തില്‍ കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെയും പൊലീസിനെയുംതിരെ ഹൈകോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തി. മകന്‍ സാന്റോണ്‍ ലാമ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്‌നേഹലതയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.

പൊലീസ് മെഡിക്കല്‍ കോളജില്‍ എത്തിച്ച ആളെ പിന്നീട് കാണാതാവുന്നത് എങ്ങനെ? നഗരത്തില്‍ എന്ത് തരത്തിലുള്ള നിരീക്ഷണ സംവിധാനമാണ് നിലവിലുള്ളത്? ആശുപത്രിയില്‍ നിന്ന് സൂരജ് എങ്ങനെ പുറത്തുപോയി? കോടതി കടുത്ത വിമര്‍ശനവുമായി ചോദ്യം ഉയര്‍ത്തി.

സൂരജ് ലാമയുടേതാണെന്നാണ് സംശയിക്കുന്ന മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൃതദേഹത്തിന് ആഴ്ചകള്‍ പഴക്കമുണ്ടെന്നും ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷമേ വ്യക്തത ഉണ്ടാകൂവെന്നും അറിയിപ്പുണ്ടായി.

സംഭവം കൊലപാതകമല്ലെന്ന് പൊലീസ് നേരത്തേ പറഞ്ഞതിനെതിരെ കോടതി ചോദ്യം ഉയര്‍ത്തി.
”സംഭവത്തില്‍ കൊലപാതക സാധ്യത മുന്‍പിലെന്തായാലും ഉണ്ട്. നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പൊലീസിന്റെ നിരീക്ഷണം എങ്ങനെ ഇല്ല?” ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സൂരജിന്റെ മകന്‍ സാന്റോണ്‍ ലാമ മാധ്യമങ്ങളോട് പറഞ്ഞത്, പിതാവിനെ അഡ്മിറ്റ് ചെയ്തതിന്റെ രേഖകള്‍ ആശുപത്രി ആദ്യം നിഷേധിച്ചു.പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷമാണ് സൂരജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നതാണെന്ന് കണ്ടെത്തിയത്.
നിരീക്ഷണവും നടപടിക്രമവുമെല്ലാം വകവെയ്ക്കാതെ പിതാവിനെ വിട്ടയച്ചതാണ് വലിയ വീഴ്ച. പിതാവ് വിഷമദ്യദുരന്തത്തിന്റെ ഇരയായും സ്മൃതി നഷ്ടപ്പെട്ട നിലയിലുമായിരുന്നു.”ഇങ്ങനെയാണോ കേരളം ഒരു രോഗിയെ കൈകാര്യം ചെയ്യുന്നത്?” സാന്റന്‍ വിമര്‍ശിച്ചു.

കുവൈത്തില്‍ വിഷമദ്യ ദുരന്തത്തിനിരയായി ഓര്‍മ നഷ്ടപ്പെട്ട നിലയില്‍ നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബര്‍ 5-ന് പുലര്‍ച്ചെ കൊച്ചിയിലെത്തി. തൃക്കാക്കര പൊലീസ് കണ്ടെത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് പുറത്തുപോയതിന് ശേഷം അദ്ദേഹം കാണാതാവുകയുണ്ടായി.

അന്വേഷണത്തിനിടെ ഒക്ടോബര്‍ 10-ന് എച്ച്.എം.ടി റോഡ്, എന്‍.ഐ.എ ഓഫീസ് സമീപം നടക്കുന്നതായി സി.സി.ടി.വിയില്‍ പകര്‍ത്തപ്പെട്ടിരുന്നു. പിന്നീട് ഞായറാഴ്ച എച്ച്.എം.ടി പരിസരത്തെ കാടുവളര്‍ന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.

ഹൈകോടതി ഡി.എന്‍.എ ഫലം അടക്കമുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ”സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കില്ല,” കോടതി വ്യക്തമാക്കി.

 

Continue Reading

kerala

സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് വായ്പ നല്‍കിയ പണം മടക്കി നല്‍കിയില്ല; ബ്രാഞ്ച് അംഗം പാര്‍ട്ടി വിട്ടു

. പാര്‍ട്ടി നേതൃത്വം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് പാര്‍ട്ടി വിട്ടത്.

Published

on

ഇടുക്കിയില്‍ സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് വായ്പ നല്‍കിയ പണം മടക്കി നല്‍കാത്തതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയ ബ്രാഞ്ച് അംഗം പാര്‍ട്ടി വിട്ടു. പാര്‍ട്ടി നേതൃത്വം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് പാര്‍ട്ടി വിട്ടത്.

അബ്ബാസ് ഇബ്രാഹിമും ഭാര്യയും സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി കോടിയേരി സ്മാരക മന്ദിരത്തിന്റെ നിര്‍മാണത്തിനായാണ് എട്ട് ലക്ഷം രൂപ പാര്‍ട്ടി നേതൃത്വത്തിന് വായ്പ നല്‍കിയത്. മൂന്നുമാസത്തിനകം പണം തിരികെ നല്‍കുമെന്നായിരുന്നു ഉറപ്പ്. ഇത് പാലിക്കാതെ വന്നതോടെ ഇരുവരും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി.

എന്നാല്‍ പരാതി വ്യാജമാണെന്ന് സിപിഎം ജില്ല നേതൃത്വം വിശദീകരിച്ചെങ്കിലും പിന്നീട് അബ്ബാസിന് പണം തിരികെ നല്‍കി. താന്‍ ആരോപണം ഉന്നയിച്ച ജില്ല സെക്രട്ടേറിയേറ്റ് അംഗത്തെ തനിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ ചുമതല ഏല്‍പ്പിച്ചത് തന്നെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അബ്ബാസ് പറഞ്ഞു.

 

 

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന

. 11,960 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 11,960 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്. പവന്റെ വിലയില്‍ 480 രൂപയുടെ വര്‍ധനയുണ്ടായി. 95,680 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,835 രൂപയായി. 50 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 7,660 രൂപയായി.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്‌പോട്ട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 4,238.02 ഡോളറിലേക്ക് എത്തി. സ്‌പോട്ട് സില്‍വറിന്റെ വിലയും ഉയര്‍ന്നു. 0.71 ഡോളര്‍ ഉയര്‍ന്ന് സില്‍വറിന്റെ വില 57.16 ഡോളറായി. 1.26 ശതമാനം വര്‍ധനയാണ് വെള്ളിക്കുണ്ടായത്.

 

Continue Reading

Trending