india

കോച്ചിലെ ചുംബനക്കാഴ്ചകൾ ; പട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ച് ഡൽഹി മെട്രോ

By webdesk15

May 16, 2023

മെട്രോ ട്രെയിൻ കോച്ചുകളിലെ വർദ്ധിച്ചുവരുന്ന പരസ്യ ചുംബന കാഴ്ചകൾ നിയന്ത്രിക്കാൻ പട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ച് ഡൽഹി മെട്രോ അധികൃതർ. യൂണിഫോം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാധാരണ വസ്ത്രത്തിൽ ജീവനക്കാരുടെയും പട്രോളിംഗ് ശക്തമാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. പോലീസിന്റെ സഹായവും തേടും.അടുത്തിടെ മെട്രോ കോച്ചിന്റെ തറയിൽ ഇരുന്ന് കമിതാക്കൾ ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കോച്ചുകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം ആക്ഷേപകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് മെട്രോ അധികൃതർ അഭ്യർത്ഥിച്ചിരുന്നു. അഭ്യർത്ഥനകൊണ്ടോന്നും കാര്യമായ ഫലം ലഭിക്കാത്തതിനെ തുടർന്നാണ് പുതിയ നടപടി