More
ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിന് വന്‍ മുന്നേറ്റം; ട്രംപിനു തിരിച്ചടി
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. ആദ്യഫല സൂചനകള്‍ ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്‍ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഒപ്പം 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടിയാല്‍ അത് ട്രംപ് ഭരണത്തിന് കടുത്ത വെല്ലുവിളിയാകും.
ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലും. സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്‌സില്‍ ഡമോക്രറ്റിക് സ്ഥാനാര്‍ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബര്‍ണി സെന്‍ഡേഴ്‌സിനാണു വിജയം.
വോട്ടിങ്ങ് ആരംഭിച്ചതു മുതല്‍ വിവിധ ബൂത്തുകള്‍ക്കു മുന്നില്‍ വലിയ തിരക്കാണ് കണ്ടത്. ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ഡമോക്രാറ്റ് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡ് ന്യൂയോർക്കിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയാണ് ഗില്ലിബ്രാൻഡ്.
പ്രാരംഭഘട്ടത്തിലെ കണക്കുകൾ അനുസരിച്ചു വോട്ടു ചെയ്ത 55 % പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സി.എൻ.എൻ എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. 44 % ആളുകൾ ട്രംപിനെ പിന്തുണച്ചു.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പിലെ ആശങ്ക കൂടികയാണ്. ഭൂരിഭാഗം സ്റ്റേറ്റുകളിലും വന്‍ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണത്തെ വിലയിരുത്തുന്ന ഹിതപരിശോധനയെന്ന് വിശേഷിപ്പിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാകുന്നത് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും തലവേദനയാണ്. യു.എസ് കോണ്‍ഗ്രസിന്റെ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിന്റെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 36 സ്റ്റേറ്റ ഗവര്‍ണര്‍മാരെയും ഇതോടൊപ്പം തെരഞ്ഞെടുക്കും.
Democrats retake control of US House of Representatives. #Midterms2018
— ANI (@ANI) November 7, 2018
യുഎസ് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകള്‍ കീഴടിക്കിയെങ്കിലും യുഎസ് സെനറ്റില്‍ ട്രംപിന്റെ റിപ്ലബിക്ക് പാര്‍ട്ടിക്ക് ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷമുണ്ട്. അതിനാല്‍ തന്നെ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തിന് തെരഞ്ഞെടുപ്പ് ഫലം ഇളക്കം വരുത്തില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം ട്രംപിനെതിരെ ഇംപീച്ച്‌മെന്റെ കൊണ്ട് വരാന്‍ ഡെമോക്രാറ്റുകള്‍ക്ക് ആവും.
യു.എസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തുകയാണെങ്കില്‍ സ്വന്തം അജണ്ടകളുമായി മുന്നോട്ടുപോകാനും ട്രംപിന്റെ ഭരണനടപടികള്‍ തുടരാനും സാധിക്കും. തെരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണെങ്കില്‍ ട്രംപിന്റെ പദ്ധതികള്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഡെമോക്രാറ്റുകള്‍ക്ക് നിലവിലുള്ളതിനെക്കാള്‍ 23 സീറ്റുകള്‍ അധികം ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന സൂചന.
ചുരുങ്ങിയത് 15 സീറ്റുകളെങ്കിലും കിട്ടുമെന്ന് നിരീക്ഷകര്‍ പറയുന്നു. സെനറ്റില്‍ രണ്ട് സീറ്റുകള്‍ അധികം കിട്ടിയാല്‍ തന്നെ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമാകും. വിജയം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപിന്റെ നീക്കങ്ങളെല്ലാം. പ്രചാരണത്തിന്റെ അവസാന ദിവസം ട്രംപ് മൂന്ന് റാലികളിലാണ് പങ്കെടുത്തത്. നാം കൈവരിച്ച നേട്ടങ്ങള്‍ നാളെ അപകടത്തില്‍ പെടാന്‍ പോകുകയാണന്ന് റാലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ അതിനിര്‍ണായക തെരഞ്ഞെടുപ്പെന്നാണ് ഡെമോക്രാറ്റുകള്‍ക്കുവേണ്ടി പ്രചാരണത്തിനെത്തിയ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ വോട്ടെടുപ്പിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ സ്വഭാവം ബാലറ്റില്‍ തീരുമാനിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മാസങ്ങള്‍ നീണ്ട പ്രചാരണത്തിനുവേണ്ടി കോടിക്കണക്കിന് ഡോളറാണ് യു.എസ് ചെലവവഴിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ വ്യക്തികളില്‍നിന്ന് 64.9 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. യു.എസ് കോണ്‍ഗ്രസ് പിടിക്കാന്‍ സാധിക്കുമെന്ന ഉത്തമ പ്രതീക്ഷയോടെയായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നീക്കങ്ങള്‍.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
News
മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല
ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.
വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.
ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.
യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports20 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

