ഇടുക്കി : ദേവികുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ദേവികുളം മണ്ഡലം AIADMK- NDA സ്ഥാനാര്‍ത്ഥി ആര്‍ ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. എന്‍ഡിഎയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളി. ഇതടക്കം നാലു സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്.

ദേവികുളത്ത് അഡ്വ. എ രാജയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഡി കുമാര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കീഴിലെ കുണ്ടള എസ്‌റ്റേറ്റ് പുതുക്കടി ഡിവിഷന്‍ സ്വദേശിയായ കുമാര്‍ യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്ത് സജീവമായത്. അഞ്ചുവര്‍ഷം ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.