ശബരിമലയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ക്ഷേത്രത്തെ വനം വകുപ്പ് ശത്രുതാപരമായാണ് കാണുന്നത്. ഈ നിലപാട് ശരിയല്ലെന്ന് അദേഹം പറഞ്ഞു.

ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ നീക്കണമെന്നാണ് ദേവസ്വംബോര്‍ഡിന്റെയും നിലപാട്. എന്നാല്‍ ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണം. നിലയ്ക്കലില്‍ പുതിയതായി 20 ഇടത്താവളങ്ങള്‍ കൂടി സജ്ജീകരിക്കും. ഇതോടെ പതിനായിരം പേര്‍ക്ക് വിരവയ്ക്കാനുള്ള സൗകര്യം ഉണ്ടാകും. നവംബര്‍ 15നകം ദേവസ്വം ബോര്‍ഡും സര്‍ക്കാരും എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് പൂജാതി കര്‍മ്മങ്ങള്‍ നടത്തി കൊണ്ടുപോകുകയാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതല. മനസമാധാനത്തിനുവേണ്ടിയാണ് ആളുകള്‍ ശബരിമലയില്‍ എത്തുന്നത്. അവിടെ സമാധാനം ഉണ്ടാകണമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.