ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ബിജെപിക്കും ആര്‍എസ്എസിനും രാമനെ ഓര്‍മ വരികയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് രാമായണത്തിലെ കഥാപാത്രമായ മന്ദരയും ബിജെപി കൈകേയുമാണെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിനു മുമ്പു മാത്രമാണ് ആര്‍എസ്എസും ബിജെപിയും രാമനെ ഓര്‍ക്കാറുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.