ദുബൈ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഗെയിമാണ് ക്രിക്ക്റ്റ്. എന്നാല്‍ ഒരുവേള അത് സ്ത്രീ വിരുദ്ധത കുത്തിനിറച്ച വിദ്വേഷത്തിന്റെ പേരുമാകും. അത്തരമൊരു വിദ്വേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനും നായകന്‍ മഹേന്ദ്രസിങ് ധോണിക്കും നേരിടേണ്ടി വന്നത്. ബുധനാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരെ തോറ്റ ശേഷം ഒരു ‘ആരാധകന്‍’ ഭീഷണി മുഴക്കിയത് ധോണിയുടെ മകള്‍ക്കു നേരെയാണ്.

‘തെരി ബേഠി സിവ കാ റേപ് കരൂ’ എന്നിങ്ങനെയുള്ള അറപ്പുറവാക്കുന്ന സന്ദേശങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞത്. മത്സരത്തില്‍ പതിവു ഫോമിലല്ലാതിരുന്ന ധോണിക്കു നേരെയുള്ള രോഷമാണ് ഇയാള്‍ മകള്‍ക്കു നേരെ തീര്‍ത്തത്. നിരവധി പേരാണ് ഈ ഭീഷണി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലാണ് ഭീഷണികള്‍ മുഴുവന്‍ വന്നത്.

https://twitter.com/VarunRDCR7/status/1314188103213613057?s=20

നേരത്തെ, താരങ്ങളുടെ ഭാര്യമാര്‍ക്കെതിരെ വിദ്വേഷ ട്വീറ്റുകള്‍ വന്നിരുന്നു. കോലിയുടെ മോശം പ്രകടനത്തില്‍ ഭാര്യ അനുഷ്‌ക ശര്‍മയെ പരോക്ഷമായി പഴിച്ചുള്ള സുനില്‍ ഗവാസ്‌കറുടെ പരാമര്‍ശം ഈയിടെ വിവാദമായിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു കളിക്കാരന്റെ മകള്‍ക്കെതിരെ ഇത്തരത്തിലുള്ള പ്രതികരണം വരുന്നത്.