ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ദിലീപന്റെ മുന്‍ ഭാര്യ മഞ്ചുവാര്യക്കെതിരെ ആരോപണം. കേസ് അന്വേഷിക്കുന്ന എ.ഡി.ജി.പി ബി സന്ധ്യക്ക് കേസില്‍ ഡൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ച് നടിയുമായി ബന്ധമുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്. ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനിടെ ഐ.ജി കാശ്യാപിനെ അറിയിച്ചിട്ടില്ലെന്നും ആരോപിക്കുന്ന. ചോദ്യം ചെയ്യലിനിടെ ചില പ്രത്യേക ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യാതെ ക്യാമറ ഓഫാക്കിയതായും ആരോപണമുണ്ട്.