കൊച്ചി: മൊഴിയെടുക്കലിനോട് ദിലീപും നാദിര്‍ഷായും സഹകരിക്കുന്നുണ്ടെന്ന് പോലീസ്. നടി ആക്രമിക്കപ്പെട്ട കേസിലും ബ്ലാക്ക് മെയില്‍ കേസിലും ആലുവ പോലീസ് ക്ലബ്ബില്‍ ഇരുവരുടേയും മൊഴി രേഖപ്പെടുത്തുകയാണ് പോലീസ്. ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്.

ഇരുവരും മൊഴിയെടുക്കലിനോട് സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ദിലീപ് തനിക്കറിയാവുന്ന നിരവധി കാര്യങ്ങള്‍ പറഞ്ഞു. പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങളും ദിലീപിനോട് ചോദിച്ചറിയുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ആലുവ പോലീസ് ക്ലബ്ബില്‍ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ദിലീപും നാദിര്‍ഷായും മൊഴികൊടുക്കാന്‍ എത്തിയത്. തുടര്‍ച്ചയായി നാലാംമണിക്കൂറിലേക്ക് മൊഴിയെടുക്കല്‍ കടന്നിരിക്കുകയാണ്. രണ്ടുപേരേയും വെവ്വേറെ ഇരുത്തിയാണ് മൊഴിയെടുക്കുന്നതെന്നാണ് വിവരം.