Culture
നിരപരാധി ആണെങ്കില്‍ കേരളം എങ്ങനെ മാപ്പു പറയും; ഇങ്ങനെയൊന്നും ചെയ്യാന്‍ ദിലീപേട്ടന് കഴിയില്ല: പ്രതികരണവുമായി സംവീധായകന്
കൊച്ചി: ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്ര്തികരണവുമായി സംവീധായകന് വൈശാഖ്. ദിലീപേട്ടന് ഒരു കലാകാരനാണ്. ഇങ്ങനെയൊന്നും ചെയ്യാന്‍, ചെയ്യിപ്പിക്കാന്‍ ദിലീപേട്ടന് കഴിയില്ല. സത്യം പുറത്തു വരണം വൈശാഖ് പറഞ്ഞു. ദിലീപേട്ടന് നിരപരാധി ആണെങ്കില്‍ ഇന്ന് അദ്ദേഹത്തോട് ഈ കാണിക്കുന്ന
അനീതിക്കും അതിക്രമങ്ങള്‍ക്കും കേരളം എങ്ങനെ മാപ്പു പറയുമെന്നും വൈശാഖ്.
ഞാന്‍ ആക്രമിക്കപ്പെട്ട എന്റെ സഹോദരിയുടെ പക്ഷത്തു തന്നെയാണ്. നീതി അത് അവളുടെ അവകാശമാണ്, തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപേട്ടനും ശിക്ഷക്ക് അര്‍ഹനാണ് എന്നും വൈശാഖ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിപ്രായം അറിയിച്ചത്. ദിലീപേട്ടന് നിരപരാധി ആണെങ്കില്‍
ഇന്ന് അദ്ദേഹത്തോട് ഈ കാണിക്കുന്ന അനീതിക്കും അതിക്രമങ്ങള്‍ക്കും കേരളം എങ്ങനെ മാപ്പു പറയും എന്നാണ് വൈശാഖ് ചോദിക്കുന്നത്. ദിലീപേട്ടാ നിങ്ങളുടെ നിരപരാധിത്വം ലോകത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നിങ്ങളുടേത്മാത്രമായിപ്പോയിരിക്കുന്നു. അഗ്നിശുദ്ധി വരുത്തി തിരിച്ചു വരൂ എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
വര്‍ഷങ്ങള്‍ക്കു മുന്‍പ്,
ഒരുപാട് സ്വപ്നങ്ങളും ,ഏറെ പരിഭ്രമവുമായി
‘കൊച്ചിരാജാവ് ‘എന്ന സിനിമയില്‍ ഒരു സംവിധാന സഹായിയായി എത്തിയ കാലം …
മനസ്സ് നിറയെ ആദ്യമായി സിനിമയില്‍ എത്തിപ്പെട്ടതിന്റെ വിറയല്‍ ആയിരുന്നു .
സൗഹാര്‍ദ്ദത്തിന്റെയും സ്നേഹത്തിന്റെയും കരങ്ങള്‍ ഒരു കരുതലായി എന്റെ തോളില്‍ സ്പര്‍ശിച്ചു …
നായകന്റെ കരങ്ങള്‍…
ദിലീപ് എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ പരിചയപ്പെട്ട ദിവസങ്ങള്‍ …
സ്നേഹിക്കുന്നവരെ ഹൃദയത്തോട്
ചേര്‍ത്ത് പിടിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സ് വശ്യമായിരുന്നു …
പിന്നീടൊരിക്കല്‍ 2020 തുടങ്ങും മുന്‍പ് ,
ജോഷി സാറിന് എന്നെ പരിചയപ്പെടുത്തികൊണ്ടു ദിലീപേട്ടന് പറഞ്ഞു ‘ എനിക്ക് പ്രതീക്ഷയുള്ള പയ്യനാണ് സാറിന്റെ കൂടെ നിര്‍ത്തിയാല്‍ നന്നായിരുന്നു ‘.
ദിലീപേട്ടന് എന്നും എനിക്ക് അത്ഭുതമായിരുന്നു …
പരിമിതികളെ ഇച്ഛാശക്തി കൊണ്ടും
കഠിനാധ്വാനം കൊണ്ടും അതിജീവിക്കുന്ന പ്രതിഭ …
ഒരിക്കല്‍ ,
സഹസംവിധായകനായ എന്റെ ആശ്രദ്ധ കൊണ്ട് , 2020 യില്‍ ഒരബദ്ധം സംഭവിച്ചു .
‘എന്റെ തെറ്റല്ലെന്ന് ‘പിടിച്ചുനില്ക്കാന് ഞാന്‍ കളവു പറഞ്ഞു .
അന്ന് ദിലീപേട്ടന് എന്നെ ഉപദേശിച്ചു ,
‘ സിനിമ നമുക്ക് ചോറ് മാത്രമല്ല ,
ഈശ്വരനുമാണ് . തെറ്റുകള്‍ പറ്റാം തിരുത്താനുള്ള അവസരം സിനിമ തരും .
പക്ഷെ തൊഴിലില്‍ കള്ളം പറയരുത് .
അത് പൊറുക്കപ്പെടില്ല .’
പിന്നീട് ഞാന്‍ സംവിധായകനായി.
ദിലീപേട്ടന് നായകനായ ചിത്രവും ഞാന്‍ സംവിധാനം ചെയ്തു .
സിനിമയില്‍ എത്തിയ ശേഷം എന്നെ ഏറ്റവും നടുക്കിയ വാര്‍ത്തയായിരുന്നു ,
എന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ നടിക്കെതിരെ നടന്ന പൈശാചികമായ ആക്രമണം .
ആ സംഭവത്തെക്കുറിച്ചു കേട്ട
ഓരോ വിശദാമ്ശ്ങ്ങളും മനസ്സില്‍
വല്ലാത്ത നീറ്റലായിരുന്നു .
ഞാന്‍ സഹസംവിധായകനായിരുന്ന കാലത്തു തന്നെ ഞങ്ങള്‍ ഒരുമിച്ചു ജോലി
ചെയ്തിട്ടുള്ളതാണ് .അന്ന് മുതല്‍ ഊഷ്മളമായ ഒരു സൗഹൃദം സൂക്ഷിക്കാന്‍
ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് .
ദാരുണമായ ആ സംഭവത്തിന് ശേഷം ,
വിദേശത്തു ഒരു സിനിമയുടെ ചിത്രീകരണ സ്ഥലത്തു വച്ച് ഞാനവളെ വീണ്ടും കണ്ടു …
ഏറെനേരം ഞങ്ങള്‍ സംസാരിച്ചു .
എന്റെ തണുത്ത കൈ പിടിച്ചു അവള് ചിരിച്ചപ്പോള്‍ ,
അവളുടെ കണ്ണില്‍ ഒളിപ്പിച്ചു വച്ച വേദന എനിക്ക് കാണാമായിരുന്നു .
അവള്‍ക്കു നീതി കിട്ടും …കിട്ടണം .
അത് എന്റെ പ്രാര്‍ത്ഥനയായിരുന്നു.
പക്ഷെ ,
അവള് ആക്രമിക്കപ്പെട്ട സംഭവത്തിന്റെ
ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി
ദിലീപേട്ടന് അറസ്റ്റ് ചെയ്യപ്പെട്ട ദിവസം …
ഭൂമി പിളര്‍ന്നു പോകുന്നത് പോലുള്ള നടുക്കമായിരുന്നു മനസ്സില്‍ ..
കണ്ണില്‍ ഇരുട്ട് കയറുന്നതു പോലെ …
മരണം നടന്ന വീട് പോലെ മനസ്സ് ദുര്‍ബലമായി …
ക്ഷീണിതമായി ..
എനിക്കറിയാവുന്ന ദിലീപേട്ടന് ഇത് ചെയ്യാന്‍ കഴിയില്ല …
സ്വന്തം മകളെക്കുറിച്ചു പറയുമ്പോള്‍ ,
അദ്ദേഹത്തിന്റെ മനസിലെ പിടച്ചിലും
കരുതലും ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ് …
സഹോദരിയെയും ,അമ്മയെയും അദ്ദേഹം എത്രത്തോളം സ്നേഹിക്കുന്നു എന്ന്
എനിക്കറിയാവുന്നതാണ് …
എന്റെ മകളുടെ ശിരസ്സില്‍ കൈ വച്ച് അദ്ദേഹം പറഞ്ഞ വാത്സല്യം
ഒട്ടും കളവായിരുന്നില്ല …
എല്ലാത്തിലുമുപരി ദിലീപേട്ടന് ഒരു കലാകാരനാണ് …
ഇങ്ങനെയൊന്നും ചെയ്യാന്‍ ,ചെയ്യിപ്പിക്കാന്‍ ദിലീപേട്ടന് കഴിയില്ല …
സത്യം പുറത്തു വരണം …
നിരപരാധി ആണെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം ദിലീപേട്ടന് നല്‍കണം …
ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ ഒരു ഇന്ത്യാക്കാരന് എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു …
അന്തിമ വിധി വരുന്നത് വരെ ,
ഇപ്പോള്‍ കാണിക്കുന്ന ഈ ആക്രമണകളില്‍ നിന്നും ദിലീപേട്ടനെ വെറുതെ വിട്ടൂടെ ???
മനസ്സില്‍ തൊട്ടു പറയുന്നു,
ഞാന്‍
ആക്രമിക്കപ്പെട്ട എന്റെ സഹോദരിയുടെ
പക്ഷത്തു തന്നെയാണ് …
നീതി അത് അവളുടെ അവകാശമാണ് …
തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം …
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപേട്ടനും
ശിക്ഷക്ക് അര്‍ഹനാണ് …
പക്ഷേ ,
ദിലീപേട്ടന് നിരപരാധി ആണെങ്കില്‍
ഇന്ന് അദ്ദേഹത്തോട് ഈ കാണിക്കുന്ന
അനീതിക്കും അതിക്രമങ്ങള്‍ക്കും
കേരളം എങ്ങനെ മാപ്പു പറയും …!!!???
ദിലീപേട്ടാ …
നിങ്ങളുടെ നിരപരാധിത്വം ലോകത്തെ
ബോധ്യപ്പെടുത്താനുള്ള ബാധ്യത
നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നിങ്ങളുടേത്
മാത്രമായിപ്പോയിരിക്കുന്നു …
എന്റെ പ്രാര്‍ത്ഥന ….
അഗ്നിശുദ്ധി വരുത്തി തിരിച്ചു വരൂ …
സ്നേഹപൂര്‍വ്വം ….
വൈശാഖ്.
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
news
വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള് ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.
നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.
അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

