മലയാള സിനിമാ ആസ്വാദകരെ സന്തോഷവാര്‍ത്തയുമായി ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ കൂട്ട്‌കെട്ട് വീണ്ടുമെത്തുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ് വിവരം. പോത്തന്‍ ബ്രില്ലൈന്‍സ് സംവിധാനവും കട്ടക്ക് കട്ട അഭിനയവുമായി ഫഹദും ഒത്തൊരുമിച്ചപ്പോള്‍ ഇരു സിനിമകളും സൂപ്പര്‍ ഹിറ്റാവുകയായിരുന്നു.

എന്നാല്‍ ഇത്തവണ ഇരുവരും സംവിധായകനും നടനുമായല്ല എത്തുന്നത്. നവാതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയുടെ നിര്‍മ്മാതാക്കളായാണ് ഇരുവരും ഒരുമിക്കുന്നത്.

ഷെയ്ന്‍ നിഗമിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. നിര്‍മ്മാണത്തില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒപ്പം സഹനിര്‍മ്മാതാവായി ശ്യാം പുഷ്‌കരനും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.