More
നിര്‍വികാരയായി ആമി; സിനിമ എടുക്കണമെങ്കില്‍ കമല്‍ ‘എന്റെ കഥ’യെങ്കിലും വായിച്ചിരിക്കണം…
ഫസീല മൊയ്തു
തുടക്കം മുതല്‍ അവസാനം വരെ ഇത്രയുമയധികം വിവാദങ്ങള്‍ കത്തിനിന്നൊരു മലയാള സിനിമ അടുത്തൊന്നുമുണ്ടാവില്ല. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ആമി’ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ കമല്‍ എല്ലാം ഉറപ്പിച്ചു തീരുമാനിച്ചാവും പുറപ്പെട്ടുണ്ടായിരിക്കുക. അങ്ങനെ കത്തിനിന്ന വിവാദങ്ങള്‍ക്കിടെ ആമിയെത്തി. മാധവിക്കുട്ടിയായും കമലാദാസായും സുരയ്യയായും മലയാളികളുടെ മനസ്സിനെ തൊട്ടറിഞ്ഞ ആമി വെള്ളിത്തിരയിലെത്തുമ്പോള്‍ കമല്‍ എന്ന സംവിധായകന്റെ ദയനീയ തോല്‍വിയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നത്.
പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലെ ബാല്യകാലവും കൗമാരവുമാണ് സിനിമയില്‍ കൂടുതലും ചിത്രീകരിച്ചിരിക്കുന്നത്. കുട്ടിക്കാലത്തു തന്നെ കൊല്‍ക്കത്തയിലേക്ക് പറിച്ചു നടുന്ന ആമിയുടെ കൗമാരകാലവും പിന്നീട് വിവാഹജീവിതവും സിനിമയില്‍ പറയുന്നുണ്ട്. മേല്‍ജാതി കീഴ്ജാതി സാമൂഹികാവസ്ഥയെ ചെറുതായി തൊട്ടുകാണിച്ച് മുന്നോട്ടുപോകുന്ന സംവിധായകന് ആമിയെ യൗവ്വനകാലത്തില്‍ വരച്ചെടുക്കുമ്പോള്‍ കൈവിറക്കുന്നതാണ് വലിയ പോരായ്മ. ബാല്യവും കൗമാരവും ഭംഗിക്ക് അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കാന്‍ കൊച്ചു താരങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായി എത്തിയപ്പോള്‍ അലോസരങ്ങളുടെ പെരുമഴയായിരുന്നു. വെച്ചുകെട്ടിയ വേഷവിധാനങ്ങളും ഭാഷയുടെ ഏച്ചുകെട്ടലുകളും എന്തിന് മാധവിക്കുട്ടിയുടെ ഉള്ളുതുറന്ന ചിരിപോലും പ്രേക്ഷകരെ അസ്വസ്ഥരാക്കി. ഒന്നിനു പിറകെ ഒന്നൊന്നായി വന്ന എല്ലാ രംഗങ്ങളിലും മഞ്ജുവിന് മാധവിക്കുട്ടിയാവാന്‍ കഴിഞ്ഞില്ലെന്നത് പ്രേക്ഷകര്‍ക്ക് നിരാശയാണ് നല്‍കിയത്. രാധാ-കൃഷ്ണ പ്രണയത്തെ കൂട്ടുപിടിച്ച് സാങ്കല്‍പ്പിക കഥാപാത്രമായി നടന്‍ ടൊവീനോ തോമസ് ആമിയിലുണ്ട്. ഇടക്കിടെ മഞ്ജുവിന്റെ നരേഷനൊപ്പം ടൊവീനോയും എത്തുന്നുണ്ട്. എന്നാല്‍ മെച്ചപ്പെട്ടതെന്തെങ്കിലും ടൊവീനോക്ക് ചെയ്യാന്‍ ചിത്രത്തിലില്ല എന്നതാണ് വാസ്തവം.
15-ാം വയസ്സില്‍ വിവാഹിതയാവുന്ന മാധവിക്കുട്ടിയുടെ ഭര്‍ത്താവായി വേഷമിടുന്നത് 35കാരനായ മുരളീഗോപിയാണ്. അഭിനയത്തില്‍ മുരളീഗോപിയുടെ മികവ് പ്രശംസനീയമാണ്. വിവാഹജീവിതത്തെക്കുറിച്ച് പറയുന്ന സിനിമയുടെ ആദ്യഭാഗം കൂടുതലും നീട്ടിവലിച്ചു കൊണ്ടുപോവുകയാണ് സംവിധായകന്‍. രണ്ടാം ഭാഗത്തില്‍ ഏറെ പ്രശസ്തയായ മാധവിക്കുട്ടി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതും അവരുടെ വിവാദമായ മതംമാറ്റവുമാണ് കാണിക്കുന്നത്. അക്ബര്‍ അലി എന്ന മുസ്‌ലിം യുവാവില്‍ ആകൃഷ്ടയാവുകയും ഇരുവരും പരസ്പരം അടുക്കുകയും ചെയ്യുന്നതാണ് ആമിയിലെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു രംഗം. ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയാവുന്ന മാധവിക്കുട്ടി മതം മാറുന്നതോടെ അവര്‍ക്കെതിരെ തീവ്ര ഹൈന്ദവ നിലപാടുകാര്‍ തിരിയുന്നത് കമലെന്ന സംവിധായകന്‍ വൃത്തിക്ക് കാണിക്കുന്നുണ്ട്. എന്നാല്‍ മതംമാറി മറുപക്ഷത്തെത്തുന്ന കമലാസുരയ്യയെ കാണിക്കുമ്പോള്‍ സംവിധായകന്‍ അതീവ ദുര്‍ബലയായ ഒരു സ്ത്രീയെയാണ് വരച്ചുകാണിക്കുന്നത്. ചില രംഗങ്ങളില്‍ മഞ്ജു കമലാസുരയ്യയെ കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് ആമിക്കൊരു മുതല്‍കൂട്ടാണെന്ന് വിലയിരുത്താം.
1971 കാലഘട്ടം മുതലിങ്ങോട്ട് മാധവിക്കുട്ടിയുടെ ജീവിത പശ്ചാത്തലം ദൃശ്യവല്‍ക്കരിക്കാന്‍ മധു നീലകണ്ഠന്റെ ക്യാമറ ശ്രമിച്ചിട്ടുണ്ട്. അതില്‍ കുറേയൊക്കെ വിജയിക്കുന്നുമുണ്ട്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും ശ്രേയ ഘോഷാലിന്റെ ശബ്ദ മാധുര്യവും മാത്രമാണ് പ്രേക്ഷകരെ പിന്നേയും പിടിച്ചുനിര്‍ത്തുന്നത്. അവസാന നാളുകളില്‍ മൂന്നു ഭാഷകളറിയാവുന്ന, രണ്ടു ഭാഷകളിലെഴുതുന്ന മാധവിക്കുട്ടിയെ ഏറെ ദുര്‍ബലയായും, നിര്‍വികാരയായും കമല്‍ വരച്ചിടുമ്പോള്‍ സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നതിത്ര മാത്രമാണ്, കമല്‍ ഒന്നു കൂടി ‘ എന്റെ കഥ’ വായിക്കണം.
kerala
‘സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.
‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.
പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.
പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.
ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.
Cricket
രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
-
world20 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala22 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

