Connect with us

Football

‘ പേടിപ്പിക്കേണ്ട’; ലാലീഗ അധികാരികളോട് ഫ്രഞ്ച് ഫസ്റ്റ് ഡിവിഷന്‍ അധികാരികള്‍

Published

on

പാരീസ്: കിലിയന്‍ എംബാപ്പേയുടെ പേര് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ലാലീഗ അധികാരികളോട് ഫ്രഞ്ച് ഫസ്റ്റ് ഡിവിഷന്‍ അധികാരികള്‍. എംബാപ്പേയെ നിലനിര്‍ത്താന്‍ വന്‍ പണം മുടക്കിയത് വഴി യൂറോപ്പിലെ ഫുട്‌ബോള്‍ ചട്ടങ്ങള്‍ പി.എസ്.ജി കാറ്റില്‍ പറത്തിയെന്നും ഇതിനെതിരെ കോടതിയില്‍ പോവുമെന്നുമാണ് ദിവസങ്ങള്‍ക്ക് മുമ്പ് ലാലീഗ അധികാരികള്‍ പറഞ്ഞത്. സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ് നോട്ടമിട്ട താരമായിരുന്നു എംബാപ്പേ. ഏതൊരു സാഹചര്യത്തിലും എംബാപ്പേ റയലില്‍ എത്തുമെന്നായിരുന്നു ഫ്‌ളോറന്റീനോ പെരസും സംഘവും വിശ്വസിച്ചിരുന്നത്.

എന്നാല്‍ വന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് പി.എസ്.ജി അടുത്ത മൂന്ന് വര്‍ഷത്തേക്ക് താരത്തെ നിലനിര്‍ത്തുകയായിരുന്നു. ഇതാണ് റയലിനെയും ലാലീഗയെയും ചൊടിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ക്ലബിന്റെ വരുമാനത്തില്‍ 32 ശതമാനത്തിലധികം താരങ്ങള്‍ക്കായി ചെലവഴിച്ചവരാണ് ലാലീഗയെന്ന് ഫ്രഞ്ച് ഡിവിഷന്‍ വണ്‍ മേധാവി വിന്‍സെന്റ്് ലബ്രുനെ പറഞ്ഞു. ഇന്നലെ ലാലീഗ പ്രസിഡണ്ട് ജാവിയര്‍ ടെബസിന് അയച്ച കത്തില്‍ സ്വന്തം വീഴ്ച്ചകള്‍ക്ക് ഫ്രഞ്ച് ലീഗിനെയും പി.എസ്.ജിയെയും എംബാപ്പേയെയും കുറ്റപ്പെടുത്തരുതെന്ന് വിന്‍സെന്റ് പറഞ്ഞു. ലാലീഗയുടെ വീഴ്ച്ചക്ക് ഫ്രഞ്ച് ലീഗിനെ കുറ്റപ്പെടുത്തരുത്. നിങ്ങളുടെ സാമ്പത്തിക വീഴ്ച്ചകള്‍ നിങ്ങള്‍ തന്നെ പരിഹരിക്കുക-വിന്‍സെന്റ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

എർലിം​ഗ് ഹാളണ്ടിനെതിരെ നടപടിക്ക് സാധ്യത

സമൂഹമാധ്യമങ്ങളിലായിരുന്നു ഹാളണ്ടിന്റെ പ്രതിഷേധം.

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ത്രില്ലിംഗ് മത്സരത്തിനൊടുവില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍-മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയെ തളച്ചു. ഇരുടീമുകളും 3 വീതം ഗോള്‍ നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

എന്നാല്‍ മത്സരത്തിനിടയിലെ റഫറിക്കെതിരായ പ്രതിഷേധം കളത്തിന് പുറത്തും തുടര്‍ന്ന സിറ്റി താരം എര്‍ലിംഗ് ഹാളണ്ടിനെതിരെ നടപടിക്ക് സാധ്യത. സമൂഹമാധ്യമങ്ങളിലായിരുന്നു ഹാളണ്ടിന്റെ പ്രതിഷേധം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു സംഭവം. ടോട്ടന്‍ഹാമിന്റെ താരത്തിന്റെ ഫൗളില്‍ ഹാളണ്ട് വീണുവെങ്കിലും വേഗത്തില്‍ എണീറ്റു. പിന്നാലെ പന്ത് ജാക്ക് ഗ്രീലിഷിന് എത്തിച്ചു.

ഇതിന് പിന്നാലെ സിറ്റി താരങ്ങളും ഒപ്പം ഹാളണ്ടും ഫൗള്‍ അനുവദിക്കാനായി പ്രതിഷേധിച്ചു. ആദ്യം ഫ്രീ കിക്ക് അനുവദിക്കാതിരുന്ന റഫറി സൈമണ്‍ കൂപ്പര്‍ പിന്നാലെ സിറ്റിക്ക് അനുകൂലമായി വിസില്‍ മുഴക്കി. ഇതാണ് ഹാളണ്ടിനെയും സംഘത്തെയും പ്രകോപിതരാക്കിയത്.

ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു. മത്സര ഫലത്തിലെ നിരാശയാണ് ഹാളണ്ടിന്റെ പോസ്റ്റിന് പിന്നിലെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി. ഫൗള്‍ വിളിക്കാന്‍ വൈകിയ റഫറിക്കെതിരെ നടപടി വേണമെന്നാണ് ആരാധകരുടെ ആവശ്യം.

 

 

Continue Reading

Football

അണ്ടര്‍ 17 ലോകകപ്പ് ചാമ്പ്യന്‍മാരെ ഇന്നറിയാം

അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും നേർക്കുനേർ

Published

on

കൗ​മാ​ര കാ​ൽ​പ​ന്തു​ക​ളി​യു​ടെ വി​ശ്വ​രാ​ജാ​ക്ക​ന്മാ​രെ ഇന്ന് അറിയാം. അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും നേർക്കുനേർ. വൈകിട്ട് 5.30ന് ഇന്തോനേഷ്യയിലെ സുരകർത്ത മനഹൻ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.

യൂറോ ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ ഫ്രാൻസ് ഇറങ്ങുമ്പോൾ, കന്നി കിരീടം തേടിയാണ് ജർമനി എത്തുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ട് ഫോർവേഡ് പാരീസ് ബ്രണ്ണർ (17) ജർമ്മൻ ആക്രമണത്തെ നയിക്കുന്നത്. സെമിഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ഇരട്ട ഗോൾ നേടി മികച്ച ഫോമിലാണ് താരം.

സെമിയിൽ മാലിയെ 2-1ന് തോൽപ്പിച്ചാണ് ജീൻ ലൂക്ക് വന്നൂച്ചിയുടെ ഫ്രാൻസ് ഫൈനലിൽ കടന്നത്. പ്രതിരോധമാണ് ഫ്രഞ്ച് കരുത്ത്. ഇതുവരെ ഒരു ഗോൾ മാത്രമാണ് ടീം വഴങ്ങിയത്. ക്വാർട്ടറിലും സെമിഫൈനലിലും നിർണായകമായി മാറിയ റെന്നസ് സ്‌ട്രൈക്കർ മാത്തിസ് ലംബോർഡെ, വലൻസിയൻസ് മിഡ്ഫീൽഡർ ഇസ്മായിൽ ബൗനെബ് എന്നിവരിലും പ്രതീക്ഷകൾ ഏറെയാണ്. 2001ലാണ് ഫ്രാൻസ് ചാമ്പ്യൻമാരായത്.

Continue Reading

Football

കൊച്ചിയില്‍ ആവേശ സമനില

ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു

Published

on

ഐ.എസ്.എല്ലില്‍ ആവേശം നിറച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്.സി മത്സരം. ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. ആദ്യ മിനിറ്റില്‍ തന്നെ വലചലിപ്പിച്ച് ചെന്നൈയിന്‍ എഫ് സിയാണ് ആവേശപോരിന് തുടക്കം കുറിച്ചത്. ചെന്നൈന് അനുകൂലമായി വിധിക്കപ്പെട്ട ഫ്രീ ക്വീക്കില്‍ നാടകീയ രംഗങ്ങളാണ് കണ്ടത്.

റാഫേല്‍ ക്രിവെല്ലാരോ 35 വാരയോളം പിന്നില്‍ നിന്നെടുത്ത ഫ്രീ ക്വിക്ക് റഹീം അലിയെയും ജോര്‍ദാന്‍ മുറെയെയും മറികടന്ന് വലയിലേക്ക് . ഇരുവരും പന്തില്‍ ടച്ച് ചെയ്തില്ലെങ്കിലും ഗോള്‍ റഹീം അലിയുടെ പേരില്‍ വിധിച്ചു. ടെലിവിഷന്‍ റീപ്ലേകളില്‍ റഹീം അലി ഓഫ്‌സൈഡിലാണെന്ന സംശയവും ശക്തമായിരുന്നു.

10 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് മറുപടി നല്‍കി. ബ്ലാസ്റ്റേഴ്‌സ് താരം ക്വാമി പെപ്രയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമന്റക്കോസ് വലയിലെത്തിച്ചു. പക്ഷേ ആഘോഷങ്ങള്‍ അവസാനിക്കും മുന്‍പേ 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ചെന്നൈന്റെ ജോര്‍ദാന്‍ മുറെ വലയിലെത്തിച്ചു.

19-ാം മിനിറ്റിലെ ചെന്നൈന്‍ വലചലിപ്പിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ സച്ചിനെ ഫൗള്‍ ചെയ്തതാണ് ചെന്നൈക്ക് തിരിച്ചടിയായത്. പക്ഷേ 24-ാം മിനിറ്റില്‍ ചെന്നൈയിന്‍ വീണ്ടും മുന്നിലെത്തി. വീണ്ടും ജോര്‍ദാന്‍ മുറെയാണ് ഗോള്‍ നേടിയത്. ഇതോടെ ഒന്നിനെതിരെ 3 ഗോളിന് ചെന്നൈന്‍ മുന്നിലെത്തി.

37-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ക്വാമി പെപ്ര സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ കുറിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെന്നൈയിന്‍ 3-2ന് മുന്നിലായിരുന്നു. രണ്ടാം പകുതി ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ ആക്രമണങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. 58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില നേടി. കിടിലന്‍ ഷോട്ടിലൂടെ വീണ്ടും ദിമിത്രിയോസ് ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി.

തുടര്‍ച്ചയായുള്ള ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ ചെന്നൈയിന്‍ പ്രതിരോധം കഷ്ടപ്പെട്ട് തടഞ്ഞിട്ടു. 75 മിനിറ്റിന് ശേഷം ചെന്നൈയിന്‍ താളം വീണ്ടെടുത്തു. എങ്കിലും അവസാന മിനിറ്റുകളില്‍ ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിച്ചു

 

Continue Reading

Trending