തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരും നഴ്‌സുമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചര്‍ച്ച പരാജയം. കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഒരു തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ നാളെ റിലേ സത്യാഗ്രഹം തുടങ്ങും. നഴ്‌സുമാര്‍ നാളെ കരിദിനം ആചരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൊവിഡ് ബാധിതനായ ആള്‍ക്ക് പുഴുവരിച്ച സംഭവത്തില്‍ ഡോക്ടറേയും രണ്ട് നഴ്‌സുമാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.