Connect with us

Culture

മുസ്‌ലിം വിരുദ്ധ നീക്കം ശക്തിപ്പെടുത്തി ട്രംപ്

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് പദം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടും മുമ്പെ മുസ്്‌ലിം വിരോധത്തിന്റെ കെട്ടഴിച്ച് ഡൊണാള്‍ഡ് ട്രംപ്. മുസ്്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ യു.എസ് പ്രസിഡണ്ട് ഒപ്പുവെച്ചു. ബുധനാഴ്ച യു.എസ് ഇമിഗ്രേഷന്‍ നടപടികള്‍ കൈകാര്യം ചെയ്യുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കവെയാണ് ഉത്തരവില്‍ ഒപ്പുവെച്ച കാര്യം ട്രംപ് വ്യക്തമാക്കിയത്.
ദേശ സുരക്ഷക്കായി നാളെ വലിയ പദ്ധതികള്‍, പല കാര്യങ്ങള്‍ക്കുമൊപ്പം നമ്മള്‍ മതില്‍ പണിയും എന്ന കുറിപ്പ് ചൊവ്വാഴ്ച രാത്രി ട്രംപ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികളെ അടുത്ത 120 ദിവസത്തേക്ക് യു.എസ് സ്വീകരിക്കില്ല. 30 ദിവസത്തേക്ക് ഈ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ, കുടിയേറ്റേതര വിസാ അപേക്ഷകളിന്മേലുള്ള എല്ലാ ഇമിഗ്രേഷന്‍ നടപടികളും നിര്‍ത്തിവെക്കാനും ഉത്തരവില്‍ പറയുന്നു.
അഭയാര്‍ത്ഥികള്‍ ആ രാജ്യത്ത് മതന്യൂനപക്ഷങ്ങളാണെങ്കില്‍ ചില ഇളവുകള്‍ നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു. സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ക്രൈസ്തവ വിശ്വാസികളെ ഉദ്ദേശിച്ചാണ് ഈ ഇളവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അന്ധമായ നയമാണ് ട്രംപിന്റേതെന്നും അമേരിക്കയെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഒരു സംഭാവനയും നല്‍കില്ലെന്നും യു.എസിലെ മുസ്്‌ലിം വിഭാഗക്കാരുടെ നേതാവായ നിഹാദ് അവാദ് പറഞ്ഞു. ലോകത്തിനു മുന്നില്‍ അമേരിക്കയേയും അമേരിക്കന്‍ ജനതയേയും കുറിച്ചുള്ള ഭയം വര്‍ധിപ്പിക്കാന്‍ മാത്രമേ ഇത് സഹായിക്കൂവെന്നും കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്്‌ലാമിക് റിലേഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടറായ നിഹാദ് അവാദ് കൂട്ടിച്ചേര്‍ത്തു.
2016 സാമ്പത്തിക വര്‍ഷം 10,000ത്തിലധികം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് യു.എസ് പ്രവേശനം അനുവദിച്ചിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന മുസ്‌ലിം കുടുംബങ്ങളായിരുന്നു ഇതില്‍ ഭൂരിഭാഗവും. അഭയാര്‍ത്ഥി പ്രവാഹവും അനധികൃത കുടിയേറ്റവും തടയുന്നതിന് യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ക്യാമ്പയിനിടെ ട്രംപ് പലതവണ പറഞ്ഞിരുന്നു.
രേഖകളില്ലാത്ത കുടിയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് കൈമാറാന്‍ നഗര ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന മറ്റൊരു ഉത്തരവും ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്. 2012ല്‍ ബറാക് ഒബാമ യു.എസ് പ്രസിഡണ്ടായിരിക്കെ കൊണ്ടുവന്ന ചൈല്‍ഡ്ഹുഡ് അറൈവല്‍ പ്രോഗ്രാം റദ്ദാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കുട്ടിക്കാലത്ത് യു.എസില്‍ എത്തിപ്പെടുകയും അവിടെ വളരുകയും ചെയ്ത രേഖകളില്ലാത്ത ഏഴര ലക്ഷത്തിലധികം പേര്‍ക്ക് തിരിച്ചയക്കല്‍ ഭീഷണിയില്ലാതെ അമേരിക്കയില്‍ ജീവിക്കാനും തൊഴിലെടുക്കാനും അവസരം ഉറപ്പാക്കുന്നതായിരുന്നു ഒബാമ ഭരണകൂടം കൊണ്ടുവന്ന പദ്ധതി.

Film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ നടത്തിയത് സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ് റിപ്പോര്‍ട്ട്; പരാതിക്കാരന് മുടക്കുമുതല്‍ പോലും തിരിച്ചു നല്‍കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Published

on

സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് റിപ്പോര്‍ട്ട്. സിനിമാ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. പറവ ഫിലിംസ് നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്ന സിറാജ് വലിയത്തറ ഹമീദ് എന്നയാളുടെ പരാതിയിലാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

ഈ സിനിമയുടെ നിര്‍മാണത്തിനായി ഒരു രൂപ പോലും നിര്‍മാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും ഏഴു കോടി മുതല്‍മുടക്കിയ പരാതിക്കാരന് മുടക്കുമുതല്‍ പോലും തിരിച്ചുനല്‍കിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒരു മാസത്തേക്ക് നിര്‍മാതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിടുകയായിരുന്നു.

Continue Reading

Film

സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗികാതിക്രമ കേസ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു

Published

on

മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം, കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിംഗിന്‍റെ ഭാഗം കൂടിയാണ് പരാതിയെന്നും സംവിധായകൻ ആരോപിച്ചു.

Continue Reading

Film

ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം

Published

on

കൊച്ചി: ഗായകൻ ഹരിശ്രീ ജയരാജ് (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ആലുവ അശോകപുരം സ്വദേശിയാണ്. ജയറാം നായകനായ ‘കുടുംബശ്രീ ട്രാവൽസ്’ സിനിമയിലെ ‘തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ജയരാജ് കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സംഗീത ലോകത്തെ സമഗ്ര സംഭാവനയ്‌ക്ക് നൽകുന്ന തിരുവനന്തപുരം ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജെ.സി.ഡാനിയേൽ പുരസ്‌കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂർ, കൊച്ചി നിലയങ്ങളിൽ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയ ഹരിശ്രീ ജയരാജ്, ഒട്ടേറേ ഭക്തിഗാനങ്ങൾ പാടുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു.

Continue Reading

Trending