ന്യൂഡല്‍ഹി:രാജ്യത്തിന്റെ 68ാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ പതാകയുയര്‍ത്തി. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് മുഖ്യാതിഥി. രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്‌കാരിക വൈവിധ്യവും വ്യക്തമാക്കുന്ന പരേഡാണ് രാജ്പഥില്‍ പുരോഗമിക്കുന്നത്. കര, വ്യോമ, നാവിക സേനകളുടെ പ്രകടനങ്ങളും പരേഡിന് മാറ്റുകൂട്ടുന്നു.

യുഎഇ സൈന്യത്തിന്റെ വ്യോമാംഗങ്ങളും പരേഡില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുക്കുന്നു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാതത്തില്‍ ത്രിതല സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.