തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ കണ്ടെത്താന്‍ 140 മണ്ഡലങ്ങളിലും പ്രത്യേക സംഘത്തെ വെച്ച് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം. കയ്യില്‍ പുരട്ടുന്ന മഷി ഉണങ്ങിയ ശേഷം മാത്രമേ ഇരട്ടവോട്ടുള്ളവരെ പോളിംഗ് ബൂത്തില്‍ നിന്നും പുറത്തേക്ക് പോകാന്‍ അനുവദിക്കൂ എന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇരട്ടവോട്ട് പ്രശ്‌നത്തില്‍ കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നാലുലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ തുടര്‍നടപടി. കലക്ടര്‍മാരോട് അതാത് ജില്ലകളില്‍ പ്രത്യേക സംഘത്തെ വെച്ച് വോട്ടര്‍ പട്ടിക പരിശോധന നടത്താനാണ് നിര്‍ദ്ദേശം. സോഫ്‌റ്റ്വെയര്‍ വഴിയുള്ള സാങ്കേതിക പരിശോധന നാളേക്കുള്ളില്‍ തീര്‍ക്കണം.