ന്യൂഡല്‍ഹി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് തപാല്‍വോട്ട് സൗകര്യം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

ഇ-വോട്ട് നടപ്പാക്കുന്നതിന്റെ പ്രായോഗികമായ വെല്ലുവിളികള്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ച ചെയ്തുവരുന്നതേയുള്ളൂ.1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പുചട്ടം ഭേദഗതി ചെയ്യേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിട്ടുണ്ടെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ ബന്ധപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തി ഇ-വോട്ട് വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ നേരത്തെ വ്യക്തമാക്കിയിരുന്നു.