Connect with us

Video Stories

ഇരട്ടവോട്ട്; സിപിഎം നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍

വോട്ടര്‍ ലിസ്റ്റിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആക്രമിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

Published

on

കോഴിക്കോട് : ഇരട്ടവോട്ടില്‍ ഇടതുപക്ഷത്തിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. വോട്ടര്‍ ലിസ്റ്റിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആക്രമിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രമക്കേടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറാകാതെ ഇത് പുറത്തുകൊണ്ടുവന്നവരെ ആക്രമിക്കുന്നതിന് പിന്നില്‍ ആസൂത്രിതമായ ജനവഞ്ചനയാണ് കാണാനാകുന്നതെന്നും സനല്‍കുമാര്‍ ശശിധരന്‍.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവിനെ ഭരണയിടതുപക്ഷം നേരിടുന്നത് അയാളുടെ അമ്മക്കും ഏതാനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും ഇരട്ട വോട്ട് ലിസ്റ്റില്‍ ചൂണ്ടിക്കാട്ടിയാണ്. അങ്ങനെയായാല്‍ പോലും നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയല്ലേ അവര്‍ ചെയ്യേണ്ടത്? എന്തുകൊണ്ട് അത് ചെയ്യാതെ ഇത്ര ഗുരുതരമായ വിഷയത്തെ അവര്‍ ചിരിച്ചു തള്ളുന്നു? ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ കൂടുതല്‍ ആസൂത്രിതമായ ഒരു ജനവഞ്ചനയാണ് കാണാന്‍ കഴിയുന്നത്. ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാന്‍ അയച്ച ഇന്നോവയുടെ പിന്നില്‍ മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ചപോലെ പിടിക്കപ്പെട്ടാല്‍ ചര്‍ച്ചകളെ വഴിമാറ്റി വിടാന്‍ ആസൂത്രിതമായി സംഗതികള്‍ പ്ലാന്റ് ചെയ്യുന്നത് ഒരു തുടര്‍ക്കഥയാണ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടിനെ എത്ര ലാഘവത്വത്തോടെ ചെന്നിത്തലയുടെ അമ്മയുടെ വോട്ട് പറഞ്ഞു ചിരിച്ചുതള്ളുന്നു എന്ന് നോക്കുക. കള്ളവോട്ട് നടത്തിയാലും ഇലക്ഷന്‍ അട്ടിമറിച്ചായാലും ഭരണത്തില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിഭക്തന്മാര്‍ക്കൊപ്പമാണോ ഇടതുപക്ഷത്തുള്ള എല്ലാവരും എന്നറിയാന്‍ വലിയ കൗതുകമുണ്ട്’.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഏകാധിപത്യത്തിനെതിരായ വിപ്ലവത്തിന്റെ പേരാണ് രാഹുല്‍ ഗാന്ധിയെന്ന്’ നവ്‌ജ്യോത് സിങ് സിദ്ദു

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു.

Published

on

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. രാഹുല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുമെന്നും സിദ്ദു. തടവുശിക്ഷ പൂര്‍ത്തിയാക്കി പട്യാല ജയിലില്‍ നിന്നും മോചിതനായ സിദ്ദു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ ജനാധിപത്യം എന്നൊന്നുമില്ല. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. പഞ്ചാബിനെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ദുര്‍ബലമാകുമെന്നും സിദ്ദു പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഞാന്‍ ജയില്‍ മോചിതനാക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞു പോകണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും സിദ്ദു ചൂണ്ടിക്കാട്ടി.

Continue Reading

Culture

മാഞ്ചസ്റ്ററിലെ കത്തീഡ്രലില്‍ ആദ്യമായി ബാങ്ക് വിളിച്ചു: ഇഫ്താറിനായി ഒത്തുകൂടിയത് നിരവധി പേര്‍

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍.

Published

on

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍. റമസാന്‍ മാസത്തില്‍ കത്തീഡ്രലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുകയായിരുന്നു. 600 വര്‍ഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവ ദേവാലയമായ മാഞ്ചസ്റ്റര്‍ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി ബാങ്കുവിളിക്കുകയും ചെയ്തു. നൂറുക്കണക്കിന് പേരാണ്് ഇഫ്താറില്‍ പങ്കെടുത്തത്.

ബ്രിട്ടനിലെ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. ചര്‍ച്ചില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുന്ന വീഡിയോ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അതിഥികള്‍ക്കും ഭക്ഷണത്തിനും പാനീയത്തിനും ഇടമൊരുക്കാന്‍ ആംഗ്ലിക്കന്‍ സഭ പള്ളിക്കുള്ളിലെ പീഠങ്ങള്‍ മാറ്റിയിരുന്നു.

Continue Reading

india

ആദായ നികുതി ഇന്ന് മുതല്‍ പുതിയ സ്കീമില്‍

പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്

Published

on

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. ഇതിൽ പ്രധാനപ്പെട്ട പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. പഴയ നികുതി രീതി പിന്തുടരണമെന്ന് താല്‍പ്പര്യപ്പെടുന്നവർ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്.

Continue Reading

Trending