ഷേവിങ് ബ്ലേഡ് കൊണ്ട് വ്യാജ ഡോക്ടര്‍ നടത്തിയ സിസേറിയന്‍ നടത്തിയതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ഗ്രാമത്തിലാണ്  സംഭവം. എട്ടാം ക്ലാസ് തോറ്റ വ്യക്തിയാണ് ഡോക്ടര്‍ ചമഞ്ഞ് ഗ്രാമത്തില്‍ മാ ശാരദാ എന്ന പേരില്‍ ക്ലിനിക്ക് നടത്തി വന്നിരുന്നത്. 33കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ് മരിച്ചത്. സംഭവത്തില്‍ രാജേന്ദ്ര ശുക്ല എന്ന വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ മരണത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് രാജാറാം നല്‍കിയ പരാതിയാണ് ഇയാളെ കുടുക്കിയത്. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ ഇയാള്‍ ഷേവിങ് ബ്ലെയിഡ് ഉപയോഗിച്ച് ഓപ്പറേഷന്‍ ചെയ്യുകയായിരുന്നു. ശിശു ജനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്തം വാര്‍ന്നാണ് യുവതിയുടെ മരണം.