വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാനൊരുങ്ങി ഡോ. കഫീല്‍ ഖാന്‍. ഗൊരഖ്പൂരില്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. മത്സരിക്കുന്നതിനായി പല പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും തന്നെ പിന്തുണയ്ക്കാന്‍ തയ്യാറാവുന്നവരുടെ  പിന്തുണ വാങ്ങുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, ഭീം ആര്‍മി ആര്‍മിയുടെ പ്രമുഖ നേതാവ് ചന്ദ്രശേഖര്‍ ആസാദും ഗൊരഖ്പൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

2017ല്‍ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം മൂലം നിരവധി കുട്ടികള്‍ മരിച്ചപ്പോള്‍ സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കഫീല്‍ ഖാന്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. അതിന് പിന്നാലെ യു.പി സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ നിരന്തരം പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നു,