കാസര്‍കോട് ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തലകീഴായി പതാക ഉയര്‍ത്തി. തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയ ശേഷം മന്ത്രിയും ഉന്നത ഉദ്യേഗസ്ഥരും സല്യൂട്ട് സ്വീകരിച്ച ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞത്. പതാക തെറ്റായ രീതിയിലാണ് ഉയര്‍ത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ  നേരെയാക്കി ഉയര്‍ത്തി.