Connect with us

kerala

മുങ്ങിമരണം: പോസിറ്റീവായാല്‍ കോവിഡ് സഹായം നല്‍കണമെന്ന് ആവശ്യം

മുങ്ങിമരണപ്പെട്ടവരില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ബന്ധുക്കള്‍ക്ക് കോവിഡ് സഹായം നല്‍കണമെന്ന് ആവശ്യമുയരുന്നു.

Published

on

കോഴിക്കോട് : മുങ്ങിമരണപ്പെട്ടവരില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ബന്ധുക്കള്‍ക്ക് കോവിഡ് സഹായം നല്‍കണമെന്ന് ആവശ്യമുയരുന്നു. മുങ്ങിമരണമുള്‍പ്പെടെയുളള അപകട മരണങ്ങളില്‍ പെട്ടവര്‍ പോസിറ്റീവ് ആയാലും സഹായത്തിനു പരിഗണിക്കേണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഉത്തരവിലുള്ളത്. എന്നാല്‍ അപകടത്തില്‍ മരണപ്പെട്ടവര്‍ പോസിറ്റീവ് ആയാല്‍ സഹായത്തിന് അര്‍ഹതയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ മരണപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാറിനെ പിന്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറും ഇത്തരത്തില്‍ ഓര്‍ഡര്‍ ഇറക്കണമെന്നാണ് ആവശ്യമുയരുന്നത്.

കൊറോണ വൈറസിന്റെ സാന്നിധ്യം മൂലമാണ് നീന്തലില്‍ നല്ല പരിശീലനമുളളവര്‍ പോലും മുങ്ങിപ്പോവുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുങ്ങി മരിച്ച വടകര വില്യാപ്പളളി സ്വദേശിയായ യുവാവില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. വില്യാപ്പള്ളി ആയിരോട്ടു താഴെ കുനിയില്‍ സഹീര്‍ ആണ് കഴിഞ്ഞ ഒക്ടോബര്‍ 14 ന് മുങ്ങിമരിച്ചത്. വര്‍ഷങ്ങളായി പരിശീലനമുള്ള നല്ല നീന്തല്‍ക്കാരനായിരുന്നു ഇദ്ദേഹം. കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികളെ രക്ഷിച്ചതിന് ശേഷം വെള്ളത്തിലേക്ക് ആഴ്ന്നു പോവുകയായിരുന്നു ഇദ്ദേഹം. കൊറോണ വൈറസ് ശ്വാസ കോശത്തെയാണ് കാര്യമായി ബാധിക്കുന്നതെന്നതിനാല്‍ ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ട് അപകടത്തിന് കാരണമാവാനുള്ള സാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

കോവിഡ് സഹായത്തിന് വേണ്ടി അപേക്ഷിച്ചെങ്കിലും അപകട മരണമായതിനാല്‍ സഹായത്തിന് അര്‍ഹതയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മറുപടി. സംസ്ഥാന ഭരണകൂടമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. കോവിഡ് സമയത്ത് നിരവധി പേര്‍ മുങ്ങിമരിക്കുകയുണ്ടായി. കോവിഡ് പോസിറ്റീവ് ആയെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിലെ നിബന്ധനകള്‍ മൂലം ഇവരുടെ ബന്ധുക്കള്‍ക്ക് സഹായം നിഷേധിക്കപ്പെടുകയായിരുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അമ്പതിനായിരം രൂപയാണ് സഹായമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് അയ്യായിരം രൂപ വീതവും സഹായം നല്‍കുന്നു. കൊറോണ വൈറസ് സാന്നിധ്യം ശ്വാസകോശത്തെ ബാധിക്കുന്നതിനാലാണ് പല മുങ്ങിമരണവുമുണ്ടാവുന്നത് എന്ന അഭിപ്രായം ഉയരുന്ന സാഹചര്യത്തില്‍ ഇങ്ങനെ മരണപ്പെടുന്നവര്‍ക്കു കൂടി സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്നാണ് ആവശ്യം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോതമംഗലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: സുഹൃത്ത് അറസ്റ്റില്‍

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Published

on

കോതമംഗലം: വാരപ്പെട്ടിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസ് പൊലീസ് പിടിയില്‍. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിലെ സിജോയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഫ്രാന്‍സിസിന്റെ വീട്ടില്‍ സിജോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടിനകം ചോരപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം ശക്തമായി.

തര്‍ക്കത്തിനിടെ ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതും അതുമായി ബന്ധപ്പെട്ട വിവാദമാണ് മദ്യപാനത്തിനിടെ തര്‍ക്കമായി തുടങ്ങിയത്.

വീട്ടില്‍ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് വിവരം അറിയിച്ചത് ഫ്രാന്‍സിസ് തന്നെയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ സംഭവം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി.

തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ നിലയില്‍ ചോരവാര്‍ന്ന മൃതദേഹം തുണികൊണ്ട് മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവസമയത്ത് ഫ്രാന്‍സിസ് ലക്കുകെട്ട നിലയിലായിരുന്നുവെന്നും വീട്ടില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

 

Continue Reading

kerala

ശബരിമല തിരക്ക്: ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും പറഞ്ഞിട്ടും ഇത്തരത്തിലുള്ള വീഴ്ചകള്‍ എന്തുകൊണ്ടാണ് ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു

Published

on

കൊച്ചി: ശബരിമലയില്‍ ഇന്നലെ ഉണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്കിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി ശക്തമായ വിമര്‍ശനമുയര്‍ത്തി. ഒരു ഏകോപനവും ഇല്ലേയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു

കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയെന്നും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഉണ്ടെന്നും പറഞ്ഞിട്ടും ഇത്തരത്തിലുള്ള വീഴ്ചകള്‍ എന്തുകൊണ്ടാണ് ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രദേശങ്ങളെ സെക്ടറുകളായി വിഭജിച്ച് പരമാവധി ആളുകളെ ഉള്‍ക്കൊള്ളാവുന്ന ശേഷി ശാസ്ത്രീയമായി കണക്കാക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

”നാലായിരം പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ എന്നിടത്ത് 20,000 പേരെ കയറ്റുന്നത് എന്തിന്, ആളുകളെ തിക്കിത്തിരക്കാന്‍ ശ്രമം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്,” എന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്ഥലപരിമിതി യാഥാര്‍ത്ഥ്യമാണെന്നും അതനുസരിച്ച് ശാസ്ത്രീയമായ ജനനിരന്തരണം വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് പൊലീസിന് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ലെന്നും ബോര്‍ഡിന്റെ ഏകോപനക്കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ശബരിമല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ആറുമാസമായി ചര്‍ച്ചകള്‍ നടന്നിട്ടും ദേവസ്വം ബോര്‍ഡ് ഏകോപനത്തില്‍ പരാജയപ്പെട്ടുവെന്ന സൂചനയാണ് ഇന്നലത്തെ തിരക്കെന്ന് കോടതി നിരീക്ഷിച്ചു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിക്കേണ്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ അവസാന നാളുകളില്‍ മാത്രമാണ് നടന്നതെന്നും ”തോന്നിയപോലെ ആളുകളെ കയറ്റിവിടുന്ന സമീപനം പൂര്‍ണ്ണമായും തെറ്റാണ്” എന്നും ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചു.

Continue Reading

kerala

ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

Published

on

ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്ലേ സ്‌കൂളിലെ വിദ്യാര്‍ഥിനി ദുര്‍ഭാഗ്യകരമായി മരണമടഞ്ഞു. ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയതിന് പിന്നാലെ ബസ് പിന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തല്‍ക്ഷണം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കാലിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.

 

Continue Reading

Trending