ബെംഗളൂരു: ലഹരിമരുന്നു കേസില്‍ അന്വേഷണം ചലച്ചിത്ര മേഖലയിലേക്കു വ്യാപിച്ചതോടെ പ്രമുഖര്‍ കുരുക്കിലേക്ക്. ഫ്‌ലാറ്റിലെ റെയ്ഡിനു പിന്നാലെ നടി രാഗിണി ദ്വിവേദിയെ െ്രെകംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. യെലഹങ്കയിലെ ഫ്‌ലാറ്റില്‍നിന്നാണ് രാഗിണിയെ പിടികൂടിയത്. ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് െ്രെകംബ്രാഞ്ചിന്റെ നടപടി. ഇന്നു പുലര്‍ച്ച െ്രെകംബ്രാഞ്ച് സംഘം രാഗിണിയുടെ ഫ്‌ലാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. മലയാള സിനിമ കാണ്ഡഹാറിലെ നായികയായിരുന്നു രാഗിണി.

ഹാജരാകാന്‍ രാഗിണി ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് നിരസിച്ചിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും െ്രെകംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം.

ലഹരി വിവാദവുമായി ബന്ധപ്പെട്ട് രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറിനെ സെന്‍ട്രല്‍ െ്രെകം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ലഹരിമാഫിയയുമായി അടുത്തബന്ധമുള്ളതയാണ് സെന്‍ട്രല്‍ െ്രെകം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന.

മയക്കുമരുന്ന് പിടികൂടിയതോടെ കന്നഡ ചലച്ചിത്രമേഖലയുമായി ബന്ധം വെളിച്ചത്തുവരുകയാണ്. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകർ തങ്ങൾക്ക് ചില വിവരങ്ങൾ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് മുന്നിൽ ഹാജരാവുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത്. കന്നഡ ചലച്ചിത്രമേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

അതേസമയം ബിനീഷ് കോടിയേരിയടക്കമുള്ള പത്ത് പേർ അനൂബ് മുഹമ്മദിന് സഹായം നൽകിയിരുന്നതായുള്ള മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി എൻസിബി പരിശോധനകൾ നടത്തുന്നുണ്ട്.

ജെഡിഎസ്- കോൺഗ്രസ് സഖ്യ സർക്കാരിനെ താഴെയിടാൻ പ്രവർത്തിച്ചത് ഈ മയക്കുമരുന്ന് മാഫിയ ആണെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയടക്കം വെളിപ്പെടുത്തൽ നടത്തിയിരുന്നു.