ദുബൈയില്‍ വെച്ചുണ്ടായ വാഹനാപകടത്തെതുടര്‍ന്ന് പരുക്കേറ്റ ആലപ്പുഴ സ്വദേശി വിനു എബ്രഹാമിന് നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതിയുടെ വിധി. ദുബൈയിലെ ഇന്‍ഷുറന്‍സ് കമ്പനിയുമായി നടത്തിയ നിയമ പോരാട്ടത്തിലാണ് സുപ്രധാന വിധിയുണ്ടായത്.
ദുബൈ അല്‍ഐന്‍ റോഡില്‍ വെച്ച് 2019 ല്‍ നടന്ന വാഹന അപകടത്തിലാണ് വിനു എബ്രഹാമിന് പരക്കേറ്റത്. അപകടത്തിന് പിന്നാലെ ഗുരുതര പരുക്കേറ്റ വിനുവിന് ഓര്‍മ ശക്തിയും നഷ്ടപ്പെട്ടിരുന്നു.നഷ്ടപരിഹാരമായി രണ്ട് മില്യണ്‍ ദിര്‍ഹം അഥവാ  4 കോടി ഇന്ത്യന്‍ രൂപ നല്‍കാനാണ് കോടതി ഉത്തരവില്‍ പറയുന്നത്.