സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ പറവ കാണാനെത്തുന്ന ആരാധകരോട് അപേക്ഷയുമായി ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ദുല്‍ഖറെത്തുന്നത്. ചിത്രം കാണാന്‍ പോകുന്നവരോട് ഒരപേക്ഷയുണ്ടെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പറവയുടെ ഏതെങ്കിലും തരത്തിലുള്ള രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തരുതെന്നാണ് ദുല്‍ഖറിന്റെ അപേക്ഷ. ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ചിത്രത്തിനോട് ചെയ്യുന്ന ക്രൂരതയാണ്. മാത്രമല്ല അത് പൈറസിയുമാണ്. ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റ് വഴിയും പ്രചരിച്ചാല്‍ പ്രയാസകരമാണ്. സിനിമയുടെ സിഡി ഇറങ്ങുമ്പോള്‍ ഇതെല്ലാം ബാധിക്കും. ആരെയും വിഷമിപ്പിക്കാന്‍ പറയുന്നതല്ല. ദയവു ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും താരം പറഞ്ഞു.