kerala

പട്ടികയും വടിയുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ത്തു

By webdesk13

December 22, 2023

പത്തനംതിട്ട അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തകര്‍ത്തു.

പട്ടികയും വടികളുമായി റോഡിലിറങ്ങിയ പ്രവര്‍ത്തകര്‍ ഫ്ളക്സുകള്‍ വ്യാപകമായി അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രാദേശികനേതാക്കളടക്കമുള്ള പത്തോളം പേരാണ് അക്രമത്തിന് നേതൃത്വംനല്‍കിയത്.