ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയുള്ള ഇ മരുന്നു വിപണിയ്ക്ക് പൂട്ടിട്ട് ഡല്‍ഹി ഹൈക്കോടതി. ഇമരുന്ന് വില്‍പ്പന വിലക്കിക്കൊണ്ടുള്ള ഉത്തരവു പുറത്തിറക്കാന്‍ ഡല്‍ഹി ഭരണകൂടത്തിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ചീഫ് ജസ്റ്റിസ് രാജേന്ദ്ര മോഹന്‍, ജസ്റ്റിസ് വി.കെ. റാവു എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്. ഡല്‍ഹി ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ത്വക്കു രോഗവിദഗ്ദനായ സഹീര്‍ അഹമദ് നല്‍കിയ പരാതിയിലാണ് നടപടി.
വിലക്കു വന്നതോടെ ഇഫാര്‍മസിസ്റ്റുകള്‍ക്ക് ഇനി മരുന്നു വില്‍ക്കാനാകില്ല.